ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ടീസർ ഉടനെത്തും

ടോവിനോ ട്രിപ്പിൾ റോളിലെത്തുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’ (എ ആർ എം).നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 28ഓടെ പൂർത്തിയാകും…

ടോവിനോ ട്രിപ്പിൾ റോളിലെത്തുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’ (എ ആർ എം).നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 28ഓടെ പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ്ചിത്രത്തിന്റെ ടീസറും ഉടൻ റിലീസ് ചെയ്യുമെന്നാണ്.

പൂർണമായും ത്രീഡിയിൽ ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്.പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണെന്നാണ് അജയന്റെ രണ്ടാം മോഷണം എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ‘എ ആർ എം ‘എത്തുക.ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.

കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാർ. കൃതി ഷെട്ടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ തയ്യാറാക്കിയത് സുജിത് നമ്പ്യാർ ആണ്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.