ഭഗവാന്റെ ചീവോതി വിളക്ക് കട്ട കളളന്റെ കഥയാ അറിയേണ്ടത്!!! അജയന്റെ രണ്ടാം മോഷണം ടീസര്‍ എത്തി

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന ആദ്യ ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എ.ആര്‍.എം). പൂര്‍ണമായും 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ റിലീസ്…

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന ആദ്യ ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എ.ആര്‍.എം). പൂര്‍ണമായും 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

പൃഥ്വിരാജ് സുകുമാരനാണ് മലയാളം പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ടത്. ഹൃത്വിക് റോഷനാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. കന്നടയില്‍ രക്ഷിത് ഷെട്ടിയും തെലുങ്കില്‍ നാനിയും തമിഴില്‍ ആര്യ, ലോകേഷ് കനകരാജ് എന്നിവര്‍ ചേര്‍ന്നുമാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അജയന്റെ രണ്ടാം മോഷണം എത്തുന്നത്. ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ടൊവിനോ എത്തുന്നത്.

വമ്പന്‍ ബജറ്റിലാണ് പാന്‍ ഇന്ത്യന്‍ ചിത്രം എത്തുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാരാകുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.