‘സത്യത്തില്‍ സിനിമ ക്രീയേറ്റീവിറ്റി അത്രക്കൊന്നും ഇല്ലാത്ത വൈകൃത ഗിമിക്കായാണ് തോന്നിയത്’

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഒടിടിയില്‍ സ്ട്രീമിങ് തുടരുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട.…

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഒടിടിയില്‍ സ്ട്രീമിങ് തുടരുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സത്യത്തില്‍ സിനിമ ക്രീയേറ്റീവിറ്റി അത്രക്കൊന്നും ഇല്ലാത്ത വൈകൃത ഗിമിക്കായാണ് തോന്നിയത്’ അജിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇരട്ട
സ്ത്രീകളുടെ ടോയ്ലെറ്റില്‍ നിന്നും സാബുവും ആ പോലീസികാരിയും ഇറങ്ങിവരുന്നത് ആരെങ്കിലും കണ്ടാലെന്താകും കുടുംബം തകരരുത് എന്നോര്‍ക്കുന്ന ആ പോലീസുകാരി അത്രയും റിസ്‌ക് എന്തിന് എടുക്കണം…. ഒറ്റ ഉത്തരമേ എനിക്ക് കിട്ടിയുള്ളൂ മലയാളിയുടെ സദാചാര ബോധത്തെ മുതലെടുക്കുന്ന ഒരു സീന്‍ എടുക്കണം അതിലിപ്പോ ലോജിക്കല്‍ പ്രശ്‌നങ്ങള്‍ വന്നാലും കുഴപ്പമില്ല അതൊക്കെ ആ സദാചാര ഷോക്കില്‍ ആള്‍ക്കാര്‍ ചിന്തിക്കാന്‍ മറക്കും
ക്ലൈമാക്‌സും സത്യത്തില്‍ ഇത്തരം ഒരു ധാര്‍മിക ബോധത്തെ മുതലെടുക്കുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത് ആ ഷോക്കില്‍ നമ്മള്‍, എന്റെ മനസിനെ കീറിമുറിച്ചു അപ്പൊ സിനിമ ഗംഭീരംതന്നെ എന്ന് വിചാരിക്കും .. സത്യത്തില്‍ സിനിമ ക്രീയേറ്റീവിറ്റി അത്രക്കൊന്നും ഇല്ലാത്ത വൈകൃത ഗിമിക്കായാണ് എനിക്ക് തോന്നിയത്
അല്ലെങ്കിലും മലയാള സിനിമ പ്രേക്ഷകര്‍ അര്‍ഹിക്കുന്ന സിനിമകലെയല്ല പലപ്പോഴും പൊക്കികൊണ്ട് നടക്കുന്നത്..

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്സ്‌ക്യൂറ.