ലണ്ടനിൽ വെച്ച് മകൾ അനുഷ്‌കയുടെ പിറന്നാൾ ആഘോഷിച്ച് അജിത്തും ശാലിനിയും

ദിവസങ്ങൾക്ക് മുൻപാണ് നടൻ അജിത് കുമാറും കുടുംബവും ലണ്ടനിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അജിത്തും ഭാര്യ ശാലിനിയും മക്കളായ അനൗഷ്‌കയുടെയും ആദ്വികിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ഇപ്പോഴിതാ ലണ്ടനിൽ…

ദിവസങ്ങൾക്ക് മുൻപാണ് നടൻ അജിത് കുമാറും കുടുംബവും ലണ്ടനിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അജിത്തും ഭാര്യ ശാലിനിയും മക്കളായ അനൗഷ്‌കയുടെയും ആദ്വികിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ഇപ്പോഴിതാ ലണ്ടനിൽ വെച്ച് മകൾ അനുഷ്‌കയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് അജിത്തും ശാലിനിയും


ജനുവരി 3നായിരുന്ന അനുഷ്‌ക അജിത് കുമാറിന്റെ ജന്മദിനം. ഇത്തവണ അനൗഷ്‌ക തന്‌റെ പിറന്നാൾ ലണ്ടനിൽ വെച്ചാണ് ആഘോഷിച്ചത്. അതേ സമയം തന്റെ ചിത്രമായ തുനിവ് റിലീസിന് മുമ്പ് അജിത്ത് ചെന്നൈയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പൊങ്കൽ റിലീസായി തുനിവ് ജനുവരി 11 ന് പ്രദർശനത്തിനെത്തും.

അജിത്ത് നായകനാവുന്ന തുനിവ് സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ എച്ച് വിനോദ് തന്നെയാണ്.മഞ്ജു വാര്യർ നായികയായി എത്തുന്ന സിനിമ നിർമിച്ചിരിക്കുന്നത് ബോണി കപൂറാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് നിരവ് ഷായും ചിത്രസംയോജനം വിജയ് വേലുക്കുട്ടിയുമാണ്. തുനിവിന് ശേഷം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന എകെ 62 എന്ന ചിത്രത്തിലാണ് അജിത് കുമാർ അഭിനയിക്കുക.