സോഷ്യല്‍ മീഡിയയില്‍ തരംഗമായി അജിത്തിന്റേയും ശാലിനിയുടേയും പുതിയ ഫോട്ടോ!

പ്രിയ താരങ്ങളുടേയും അവരുടെ കുടുംബത്തിന്റേയും എല്ലാം വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണ് ആരാധകരിലേക്ക് എത്തുന്നത്. ആ വിശേഷങ്ങള്‍ എല്ലാം അവര്‍ ആഘോഷമാക്കി മാറ്റാറുമുണ്ട്. എന്നാല്‍ തമിഴകത്തിന്റെ പ്രിയ താരം അജിത്തും കുടുംബവും സോഷ്യല്‍…

പ്രിയ താരങ്ങളുടേയും അവരുടെ കുടുംബത്തിന്റേയും എല്ലാം വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണ് ആരാധകരിലേക്ക് എത്തുന്നത്. ആ വിശേഷങ്ങള്‍ എല്ലാം അവര്‍ ആഘോഷമാക്കി മാറ്റാറുമുണ്ട്. എന്നാല്‍ തമിഴകത്തിന്റെ പ്രിയ താരം അജിത്തും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമല്ല.. അടുത്ത സുഹൃത്തുക്കള്‍ വഴിയും ശാലിനിയുടെ സഹോദരി പങ്കുവെയ്ക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയുമാണ് ഈ ക്യൂട്ട് ഫാമിലിയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയാറ്..,

ഇപ്പോഴിതാ തമിഴകത്തിന്റെ എക്കാലത്തേയും സൂപ്പര്‍ താരദമ്പതികളായ അജിത്തിന്റേയും ശാലിനിയുടേയും പുത്തന്‍ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. അജിത്തിന്റേയും ശാലിനിയുടേയും ഫാന്‍സ് പേജുകളില്‍ അടക്കം ഫോട്ടോ തരംഗമായി മാറുന്നുണ്ട്. പൊതു ഇടങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടാത്ത താരങ്ങളെ കുറിച്ച് അറിയാനും അവരുടെ

ഫോട്ടോകളും വിശേഷങ്ങളും കാണാനും അറിയാനും ആരാധകര്‍ക്ക് എന്നും വലിയ കൗതുകമാണ്.. കഴിഞ്ഞ ദിവസം ആയിരുന്നു താരസുന്ദരി ശാലിനിയുടെ പിറന്നാള്‍ ദിനം. ശാലിനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌കൊണ്ടും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. വിവാഹത്തിന് ശേഷമാണ് ശാലിനി അഭിനയ ജീവിതത്തോട് വിട പറഞ്ഞത്.

ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന അജിത്തിന്റേയും ശാലിനിയുടേയും  പ്രണയ വിവാഹം 2000ത്തിലാണ് നടന്നത്.. അനൗഷ്‌ക, അദ്വൈത് എന്ന് പേരുള്ള രണ്ട് മക്കളാണ് പ്രിയ താരങ്ങള്‍ക്ക് ഉള്ളത്. സിനിമയില്‍ സജീവം അല്ലെങ്കിലും തന്റെ സിനിമകള്‍ കണ്ട് അവ വിലയിരുത്തി അഭിപ്രായങ്ങള്‍ ശാലിനി പറയാറുണ്ട് എന്നാണ് അജിത്ത് ഒരിക്കല്‍ പറഞ്ഞിരുന്നത്.