ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അജിത് നേടിയത് 4 സ്വര്‍ണമടക്കം 6 മെഡലുകള്‍

തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടന്‍ അജിത് കുമാര്‍. ബുധനാഴ്ച ത്രിച്ചിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ മെന്‍, സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ മാസ്റ്റര്‍…

തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടന്‍ അജിത് കുമാര്‍. ബുധനാഴ്ച ത്രിച്ചിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ മെന്‍, സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ മാസ്റ്റര്‍ മെന്‍, 50 എംടിസ് ഫ്രീ പിസ്റ്റള്‍ മാസ്റ്റര്‍ മെന്‍, സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ മാസ്റ്റര്‍ മെന്‍ (ഐഎസ്എസ്എഫ്) വിഭാഗങ്ങളില്‍ സ്വര്‍ണവും 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ പുരുഷന്‍, സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ പുരുഷ വിഭാഗങ്ങളില്‍ വെങ്കല മെഡലുമാണ് അജിത് നേടിയത്.

Ajithkumar

ജൂലൈ 25ന് ആരംഭിച്ച മത്സരത്തിന്റെ പ്രാരംഭ ഘട്ടം കോയമ്പത്തൂരില്‍ വച്ചായിരുന്നു. ആദ്യ റൗണ്ടുകളില്‍ 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് അജിത് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ത്രിച്ചി റൈഫിള്‍ ക്ലബ്ബില്‍ എത്തിയ താരത്തെ കാണാനായി നിരവധി ആരാധകര്‍ എത്തിയിരുന്നു.

വന്‍ സുരക്ഷയാണ് പോലീസ് വേദിയില്‍ ഒരുക്കിയിരിക്കുന്നത്. 2019-ല്‍ കോയമ്പത്തൂരില്‍ നടന്ന തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനത്തെത്തി. ചാമ്പ്യന്‍ഷിപ്പിന്റെ 45-ാം പതിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 850-ഓളം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അദ്ദേഹം രണ്ടാം സ്ഥാനം നേടിയത്.

ajith

വിദ്യാര്‍ത്ഥിയായിരിക്കെ എന്‍സിസിയില്‍ സജീവമായിരുന്നു താരം. അജിതിന് ഷൂട്ടിങ്ങിനോടുള്ള താല്‍പ്പര്യം തുടങ്ങുന്നതും അവിടെ നിന്നാണ്. ഷൂട്ടിങ്ങിന് പുറമെ ഫോട്ടോഗ്രാഫിയിലും റേസിംഗിലുമെല്ലാം അജിത്തിന് താല്‍പര്യമുള്ളതാണ്.