‘ഹി ഈസ് എ ഗ്യാങ്സ്റ്റ’ തുനിവിലെ പുതിയ ഗാനമെത്തി

അജിത്ത് നായകനാവുന്ന പുതിയ സിനിമയാണ് തുനിവ്. ഏറെ പ്രതീക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്ന ചിത്രമാണിത്. അജിത്ത് വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ക്രിസ്മസ് സമ്മാനമായി ചിത്രത്തിലെ ഒരു ഗാനം പുറത്ത് വിട്ടിരിക്കുകയാണ്…

അജിത്ത് നായകനാവുന്ന പുതിയ സിനിമയാണ് തുനിവ്. ഏറെ പ്രതീക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്ന ചിത്രമാണിത്. അജിത്ത് വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ക്രിസ്മസ് സമ്മാനമായി ചിത്രത്തിലെ ഒരു ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. ഹി ഈസ് എ ഗ്യാങ്സ്റ്റാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്.

ഷബീർ സുൽത്താനും വിവേകയും ചേർന്നാണ് ഹി ഈസ് എ ഗ്യാങ്സ്റ്റാ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ജിബ്രാൻ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചത് ജിബ്രാനും ഷബീർ സുൽത്താനും ചേർന്നാണ്.ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന തുനിവിൽ മഞ്ജു വാര്യർ ആണ് നായിക. വലിമൈയ്ക്ക് ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

സംവിധായകൻ എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു ചിത്രത്തിന്‌റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നീരവ് ഷായാണ്. വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.