മോഹന്‍ലാലോ..? നാഗാര്‍ജുനയോ…? നടനായി ആര്..!? ആകാംക്ഷയോടെ ആരാധകര്‍

റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച അജിത്ത് ചിത്രമായിരുന്നു വാലിമൈ. ഈ മാസം തന്നെ റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തത് എച്ച് വിനോജ് ആണ്. എച്ച് വിനോദ്- അജിത്ത് കോംബോ തമിഴ് സിനിമാ…

റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച അജിത്ത് ചിത്രമായിരുന്നു വാലിമൈ. ഈ മാസം തന്നെ റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തത് എച്ച് വിനോജ് ആണ്. എച്ച് വിനോദ്- അജിത്ത് കോംബോ തമിഴ് സിനിമാ ലോകം കൈയ്യടക്കും എന്നാണ് കരുതുന്നത്. കാരണം പേരിടാത്ത ഒരു സിനിമ അടക്കം മറ്റ് സിനിമകളും ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ‘എകെ 61’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരില്‍ ആവേശവും ആകാംക്ഷയും നിറയ്ക്കുന്നതാണ്. കാരണം എന്താണെന്ന് അല്ലേ..? എച്ച് വിനോദിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലിന് പുറമെ നാഗര്‍ജുനയേയും പരിഗണിക്കുന്നു എന്നാണ് പുതിയ വിവരം. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രത്തിന് വേണ്ടിയാണ് നടനെ തിരയുന്നത്.

ഇതിനായി പരിഗണിക്കപ്പെട്ടിരിക്കുന്ന പ്രമുഖ താരങ്ങളുടെ നിരയില്‍ മോഹന്‍ലാലിനെ കൂടാതെ ഇപ്പോള്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയെയും പരിഗണിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരായിരിക്കും ഈ വേഷത്തിലേക്ക് എത്തുക എന്ന ചോദ്യത്തിലാണ് ആരാധകരും നില്‍ക്കുന്നത്.

ചിത്രത്തില്‍ ഉടനീളമുള്ള ഒരു കഥാപാത്രമല്ല ഇത്. നിശ്ചയിക്കുന്ന താരത്തിന്റെ 20 മുതല്‍ 25 ദിവസത്തെ കോള്‍ഷീറ്റ് ആണ് ആവശ്യമായി വരിക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ കാസ്റ്റിംഗില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും എന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തിലെ നായികാ താരത്തെയും ഇനിയും തീരുമാനിച്ചിട്ടില്ല.