കുറച്ചു കാലങ്ങൾ മുൻപ് വരെ ഒന്നോ രണ്ടോ സിനിമാക്കാരൊഴികെ പലരും അകറ്റി നിർത്തിയ മനുഷ്യൻ

നടൻ സുരേഷ് ഗോപിയെ കുറിച്ച് അജ്മൽ നിഷാദ് എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണു ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ ജീവിതത്തെ കുറിച്ചാണ് യുവാവ് പറയുന്നത്. യുവാവിന്റെ വാക്കുകൾ…

നടൻ സുരേഷ് ഗോപിയെ കുറിച്ച് അജ്മൽ നിഷാദ് എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണു ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ ജീവിതത്തെ കുറിച്ചാണ് യുവാവ് പറയുന്നത്. യുവാവിന്റെ വാക്കുകൾ ഇങ്ങനെ, കുറച്ചു കാലങ്ങൾ മുൻപ് വരെ ഒന്നോ രണ്ടോ സിനിമാക്കാരൊഴികെ പലരും അകറ്റി നിർത്തിയതിയതും പേര് പറയാൻ പോലും മടിച്ചതുമായ ഒരു വ്യക്തിയായിരുന്നു ശ്രീ സുരേഷ് ഗോപി, ഇദ്ദേഹത്തിന്റെ സിനിമ കണ്ടു സ്തുതി പാടിയ പല സിനിമ പ്രേമികളും ഇദ്ദേഹത്തിനെതിരായി തിരിയുകയും ചെയ്തു (ഞാനടക്കം എന്ന് പറയാം) രാഷ്ട്രീയ മായിരുന്നു അതിനെക കാരണവും.. ഇന്ന് സോഷ്യൽ മീഡിയയിൽ ജോമോൾ ജോസഫ് എന്ന പൊതുപ്രേവർത്തക ഇദ്ദേഹത്തെ തള്ളി പറഞ്ഞു രണ്ടു ദിവസം മുൻപൊരു പോസ്റ്റ്‌ ഇട്ടതിൽ മാപ്പ് പറഞ്ഞൊരു പോസ്റ്റ്‌ ഇടുകയുണ്ടായി.

Suresh gopi latest news
Suresh gopi latest news

പോസ്റ്റ്‌ ഇട്ടത് ഇടതു പക്ഷ പ്രേവർത്തകയായത് കൊണ്ട് ആ പോസ്റ്റ്‌ വായിച്ചപ്പോൾ സുരേഷ് ഗോപി എന്ന നന്മയുള്ള മനുഷ്യനെ തിരിച്ചറിയാൻ പലരും ശ്രെമിക്കുന്നില്ലയെന്നൊരു തോന്നൽ, ഒരു പക്ഷെ ആ മനുഷ്യനെ അടുത്തറിഞ്ഞിരുന്നെങ്കിൽ വിമർശകർ പോലും അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുക തന്നെ ചെയ്യുമായിരുന്നു.. പഞ്ചാബിൽ അപകടത്തിൽപ്പെട്ട തന്റെ സുഹൃത്തിനു വേണ്ടി സുരേഷ് ഗോപിയുടെ വാട്സ്ആപ്പിൽ ബന്ധപെടുകയും, രണ്ടു ദിവസമായി മെസ്സേജ് കണ്ടിട്ടും സുരേഷ് ഗോപിയുടെ മറുപടി ഒന്നും ഇല്ലാഞ്ഞ കാരണത്താൽ, സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ഇടുകയും ചെയ്ത വ്യക്തിയെ ഞെട്ടിച്ചത്.

Suresh Gopi faces media
Suresh Gopi faces media

മെസ്സേജ് കണ്ടയുടൻ പഞ്ചാബിലെ ഹോസ്പിറ്റൽ മാനേജ്‍മെന്റ് മായി ബന്ധപെടുകയും, തനിക്ക് ലഭിച്ച ഇൻഫർമേഷനിലെ അപകടം പറ്റിയ വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഉറപ്പ് വരുത്തുകയും, ആശുപത്രി സേവനങ്ങളിൽ കൂടുതൽ സൗകര്യം ആ വ്യക്തിക്ക് നൽകാൻ മുൻകൈ എടുക്കുകയും, ബില്ലുകളിൽ വൻ ഇളവ് നേടാൻ സഹായിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ മനുഷ്യത്വം നിറഞ്ഞ പ്രേവർത്തിയാണ്. ആ പോസ്റ്റ്‌ കണ്ടയെനിക്കും ഇദ്ദേഹത്തോട് ഒരു നടൻ എന്ന നിലയിൽ അല്ലാതെ നല്ലൊരു മനുഷ്യൻ എന്ന നിലയിൽ ബഹുമാനം തോന്നാൻ കാരണവും ഇത് തന്നെ.