‘ഇമ്മാതിരി കഥാപാത്രങ്ങള്‍ ചെയ്യാന്‍ മലയാള സിനിമയില്‍ നായികമാര്‍ക്ക് ക്ഷാമം ഉണ്ടെന്ന് തോന്നുന്നു’

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന…

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇമ്മാതിരി കഥാപാത്രങ്ങള്‍ ചെയ്യാന്‍ മലയാള സിനിമയില്‍ നായികമാര്‍ക് ക്ഷാമം ഉണ്ടെന്ന് തോന്നുന്നുവെന്നാണ് അജ്മല്‍ നിഷാദ് മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നത്.

‘മഞ്ജു വാരിയര്‍ ഒഴിവായപ്പോള്‍ ആ റോളിലേക്കു അപര്ണക്ക് പകരം ലെന ചേച്ചിയെ യെ കൊണ്ട് വന്നു അന്ന ചെയ്ത റോള്‍ അപര്‍ണ ചെയ്തിരുന്നു എങ്കില്‍ much better output കിട്ടിയേനെ
തിയേറ്ററില്‍ അത്യാവശ്യം ആസ്വദിച്ചു കണ്ട സിനിമ ആണ്, ക്ലൈമാക്‌സ് ഫോണ്‍ വിളി കഴിഞ്ഞു ഇറങ്ങിയപ്പോള്‍ സകല പ്രേക്ഷകരുടെയും മുഖത്ത് ഇതെന്ത് പുല്ല് എന്ന ആറ്റിട്യൂട് ആയിരുന്നു, പലരും അത് തീയേറ്ററില്‍ നിന്ന് കൊണ്ട് തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു
ഇമ്മാതിരി കഥാപാത്രങ്ങള്‍ ചെയ്യാന്‍ മലയാള സിനിമയില്‍ നായികമാര്‍ക് ക്ഷാമം ഉണ്ടെന്ന് തോന്നുന്നു. ഇവരുടെ ഡയലോഗ് ഡെലിവറി മുതല്‍ ആ ബോഡി ലാംഗ്വേജ് വരെ അബദ്ധം.
നല്ല അനുഭവത്തെ ആവറേജ് അനുഭവത്തിലേക് താഴ്ത്തിയ സീനും പെര്‍ഫോമന്‍സ് ഉം ആയിപോയി ഇത്.
ഈ 2 വേഷങ്ങളില്‍ മഞ്ജു ചേച്ചിയെ മാറ്റി നിര്‍ത്തി ഏതേലും രണ്ടു മലയാള ആര്ടിസ്‌റ് നെ തിരഞ്ഞു എടുക്കാന്‍ കഴിയുമായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഞാന്‍ ലെന ചേച്ചിയെയും ശിവദയെയും തിരഞ്ഞു എടുത്തേനേ. രണ്ടു പേരും ഇത്തരം റോളുകളില്‍ പക്കാ apt ആണ്. അതില്‍ ശിവദ എന്ന അഭിനയത്രി ഭയങ്കര അണ്ടര്‍ റേറ്റഡ് പെര്‍ഫോമറും ആണെന്നാണ് കുറിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്കെ റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിച്ചത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.