വിനീതുമായി ഒരുമിച്ച് പഠിച്ചപ്പോൾ ഒന്നും കുഴപ്പം ഇല്ലായിരുന്നു, സംവിധാനം ചെയ്തതിനു ശേഷമാണു കാര്യങ്ങൾ മാറിയത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിനീതുമായി ഒരുമിച്ച് പഠിച്ചപ്പോൾ ഒന്നും കുഴപ്പം ഇല്ലായിരുന്നു, സംവിധാനം ചെയ്തതിനു ശേഷമാണു കാര്യങ്ങൾ മാറിയത്!

നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ സ്നേഹം നേടിയ താരമാണ് അജു വർഗീസ്. കൂട്ടുകാരൻ ആയും സഹനടനായുമെല്ലാം സിനിമയിൽ തിളങ്ങുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ കാലയളവിനുള്ളിൽ അഭിനയിച്ച് തീർന്നത്. അതിനു ശേഷം നിർമ്മാതാവായും താരം തിളങ്ങാൻ തുടങ്ങി. ഇപ്പോൾ ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസനെ കുറിച്ചും ധ്യാൻ ശ്രീനിവാസനെ കുറിച്ചും അജു പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. എന്നെങ്കിലും തനിക്ക് അസിസ്റ്റന്റ് ഡയറക്ടർ ആകണമെന്ന് തോന്നിയാൽ താൻ ധ്യാൻ ശ്രീനിവാസന്റെ അസിസ്റ്റന്റ് ആകുമെന്നാണ് അജു പറഞ്ഞത്. അതിന്റെ കാരണവും അജു തന്നെ പറഞ്ഞു. വിനീത് ശ്രീനിവാസനൊപ്പം ജോലി അസിസ്റ്റന്റ് ആയി പോകുകയാണെങ്കിൽ ഒരുപാട് ജോലി എടുക്കേണ്ടി വരുമെന്നും ആണ് അജു അതിന്റെ കാരണമായി പറഞ്ഞത്.

കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലും സ്വതന്ത്രമായും പങ്കുവെക്കാൻ കഴിയുന്നത് ധ്യാനിനോട് ആണെന്നും വിനീതും ധ്യാനും തന്റെ സുഹൃത്തുക്കൾ ആണെങ്കിലും എളുപ്പത്തിൽ സംസാരിക്കാൻ കഴിയുന്നത് ധ്യാനമായി ആണെന്നുമാണ് അജു പറഞ്ഞത്. തിരക്കഥ എഴുതുന്നത് ധ്യാൻ ആണെങ്കിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് അതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണം എങ്കിൽ ഒരു മടിയും കൂടാതെ ധ്യാൻ തിരക്കഥയിൽ ചെറിയ ചെറിയ മാറ്റങ്ങൾ ഒക്കെ വരുത്താറുണ്ട്. എന്നാൽ വിനീത് അങ്ങനെ അല്ല. എഴുതി വെച്ചിരിക്കുന്ന തിരക്കഥയിൽ ഒരു അക്ഷരം പോലും വിനീത് മാറ്റില്ല.

വിനീതും ഞാനും ഒരുമിച്ച് പഠിച്ചവർ ആണ്. അന്നൊക്കെ വിനീതമായി സംസാരിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ ഒരു സിനിമ സംവിധാനം ചെയ്തുകഴിഞ്ഞപ്പോൾ വിനീതിന് എന്റെ മനസ്സിൽ ഒരു ഗുരുവിന്റെ സ്ഥാനം കൂടി ആണ് ഉണ്ടായത്. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വിനീതിനോട് പെട്ടെന്നും തുറന്ന് പറയാൻ ഒരു മടി ആണെന്നും അജു വർഗീസ് പറഞ്ഞു.

Trending

To Top