വിജയൻ കാരന്തൂരിന് സഹായ അഭ്യർത്ഥനയുമായി അജു വർഗീസ്

ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനു വേണ്ടി സഹായ അഭ്യർത്ഥനയുമായി യുവനടൻ അജു വർഗീസ്. സോഷ്യൽ മീഡിയയിലൂടെയാണ് അജു വർഗീസ് സഹായം അഭ്യർത്ഥിച്ചത്. ഏതാണ്ട് അഞ്ച് വർഷത്തോളമായി കരൾ രോഗത്തിന് ചികിത്സയിലാണ് നടൻ വിജയൻ…

ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനു വേണ്ടി സഹായ അഭ്യർത്ഥനയുമായി യുവനടൻ അജു വർഗീസ്. സോഷ്യൽ മീഡിയയിലൂടെയാണ് അജു വർഗീസ് സഹായം അഭ്യർത്ഥിച്ചത്. ഏതാണ്ട് അഞ്ച് വർഷത്തോളമായി കരൾ രോഗത്തിന് ചികിത്സയിലാണ് നടൻ വിജയൻ കാരന്തൂർ.

 

‘വിജയൻ കാരന്തൂരിനായി നമുക്ക് കൈകോർക്കാം ‘ എന്ന ഫേസ് ബുക്ക് പോസ്റ്റിൽ നടന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർത്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിജയൻ കാരന്തൂർ തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തന്റെ മുന്നിലുള്ള ഏക പോംവഴി കരൾമാറ്റമാണ് അദ്ദേഹം പറഞ്ഞിരുന്നു.

താനൊരു കരൾ ദാതാവിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. നിങ്ങൾ ഇത് സ്വന്തം കാര്യമായെടുത്ത് കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന്് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നുവെന്നാണ് വിജയൻ കാരന്തൂർ ഫേസ്ബുക്കിൽ കുറിച്ചത്. വിജയൻ കാരന്തൂർ 1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിലെത്തുന്നത്.