‘വധു സിനിമയില്‍ നിന്ന് ആയിരിക്കില്ല’, ചിരി പൊടിക്കുന്ന കാരണം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത നിറ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. തന്റേതായ ശൈലിയിലൂടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ഥാനമുറപ്പിച്ച അജു വര്‍ഗ്ഗീസ് സഹനടനായും, നായകനായും വില്ലനായുമൊക്കെ അജു തിളങ്ങുകയാണ്. മിനി സ്‌ക്രീനിലായാലും സമൂഹ…

മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത നിറ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. തന്റേതായ ശൈലിയിലൂടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ഥാനമുറപ്പിച്ച അജു വര്‍ഗ്ഗീസ് സഹനടനായും, നായകനായും വില്ലനായുമൊക്കെ അജു തിളങ്ങുകയാണ്. മിനി സ്‌ക്രീനിലായാലും സമൂഹ മാധ്യമങ്ങളിലായാലും അജു വര്‍ഗ്ഗീസിന്റെ സാന്നിദ്ധ്യം പ്രേക്ഷകരെ പിടിച്ചിരുത്തും. ഇപ്പോഴിതാ അജു വര്‍ഗ്ഗീസിന്റെ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധേയമായിരിക്കുന്നത്.

അജുവിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് രസകരം. തന്റെ വധു സിനിമയില്‍ നിന്ന് ആയിരിക്കില്ലെന്ന് അജു പറയുന്നു. വധു സിനിമയില്‍ നിന്നല്ലാതിരുന്നത് വേറൊന്നും കൊണ്ടല്ല. എല്ലാ നായികമാര്‍ക്കും എന്നേക്കാള്‍ പൊക്കം കൂടുതലാണ്. പ്രാക്ടിക്കലി അത് നടക്കില്ല, അതുകൊണ്ടാണത്, അജു പറയുന്നു.

വിനീത് കാരണമാണ് ഞാനൊരു നടനായത്, അജു പറയുന്നു. കുട്ടിക്കാലം മുതലേ സിനിമയെന്ന ആഗ്രഹമുണ്ടായിരുന്നു. ചെന്നൈയില്‍ ആദ്യമായി വിനീതിനെ കണ്ടകാലം തന്നെ ശ്രീനിവാസന്‍ സാറിന്റെ മകനെ മുന്നില്‍ കണ്ട സന്തോഷമായിരുന്നു.

അന്ന് തിരക്കഥയെഴുതണം സംവിധാനം അതൊക്കെയായിരുന്നു മോഹം. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഈ ഉയരവും മുഖവും വെച്ച് നടനാകണം എന്നാഗ്രഹിക്കാനൊന്നും ധൈര്യമില്ലായിരുന്നു. മലര്‍വാടിയില്‍ വിനീത് എനിക്ക് ഒരു വേഷം തന്നു. മലയാളികള്‍ക്ക് വിനീതിനോടുള്ള ഇഷ്ടം ഞങ്ങള്‍ അഞ്ചുപേര്‍ക്കും വീതിച്ച് കിട്ടി. അത് ഭയങ്കര ഒരു ഇന്‍ട്രൊഡക്ഷന്‍ ആയിരുന്നു.


സിനിമയില്‍ എത്തുന്നതോടെയാണ് എഴുത്ത് സംവിധാനമൊക്കെ ചെയ്യാനുള്ള വിഷമം മനസ്സിലായത്. അഭിനയം മതിയെന്ന് ഉറപ്പിച്ചും. ഒരു കൂട്ടുകാരന്‍ ആദ്യം സഹായിച്ചിട്ട് വീണ്ടും സഹായിക്കുന്നത് വലിയ മനസ്സാണ്, അതാണ് തട്ടത്തിന്‍ മറയത്ത് തന്നത്. റിലീസ് ദിനം മറക്കാനാവില്ല. മലര്‍വാടി റിലീസായ ദിവസം ഇട്ട ഷര്‍ട്ട് എടുത്ത് വെച്ചിരുന്നു. തട്ടം റിലീസ് ദിനവും അതാണ് ഇട്ടത്. അടുത്ത റിലീസിനിടാന്‍ എന്നിട്ടത് ഡ്രൈക്ലീന്‍ ചെയ്തു വെച്ചിരുന്നു

നായകനായി അഭിനയിച്ച് ഓടാത്ത പടത്തെകാളും ഹിറ്റായ സിനിമയിലെ ഒറ്റ സീനാണ് എന്റെ സ്വപ്നം. സ്‌ക്രീന്‍ ഷെയര്‍ ചെയ്ത് അഭിനയിക്കാനാണ് ഇഷ്ടം. െ്രൈഡെവറും ക്ലാസ്‌മേറ്റും കൂട്ടുകാരനുമൊക്കെയായി. ഞാനും. ‘കിളിപോയി’ എന്ന എ സര്‍ട്ടിഫിക്കറ്റ് പടത്തിലും അഭിനയിച്ചു. അതില്‍ വേറെ സംഭവങ്ങള്‍ ഒന്നുമില്ലാത്തതുകൊണ്ട് ഞാനെന്റെ ആദ്യ എ പടത്തില്‍ അഭിനയിച്ചുവെന്ന് ഹാപ്പിയായി പറയാം, അജു പറയുന്നു.