അജു വര്‍ഗീസിനെതിരെ വ്യാപകമായ പരാതി..! ഇങ്ങനെ ചെയ്യല്ലേ..!! എന്ന് ആരാധകരും

മലയാള സിനിമയിലെ മിന്നും താരമാണ് അജു വര്‍ഗീസ്. എല്ലാതരം വേഷങ്ങളും കൈകാര്യം ചെയ്യുന്ന താരം, ഈയിടെയായി തിനക്ക് വരുന്ന നായക വേഷങ്ങളെല്ലാം തട്ടിക്കളയുന്ന ഒരു പ്രവണതാണ് കണ്ടുവരുന്നത്. ഇതേ ചൊല്ലി അജു വര്‍ഗീസിനെ കുറിച്ച് പരാതികളും ഉയര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ എന്ത്‌കൊണ്ടാണ് തനിക്കെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നതെന്നും, നായക വേഷങ്ങള്‍ ഓഫര്‍ ചെയ്യുന്ന സിനിമകള്‍ എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്നും

തുറന്ന് പറഞ്ഞിരിക്കുകയാണ് അജു വര്‍ഗീസ്… താരത്തിന്റെ വാക്കുകളിലേക്ക്.. സിനിമകളോട് നോ പറയുന്നത് വര്‍ധിച്ചുവെന്ന പരാതി സത്യമാണ്. താനെന്ന നടന്‍ കുറച്ചു കൂടി പാകപ്പെടേണ്ട സമയമായെന്നു തോന്നി. സ്ഥിരം ചെയ്യുന്ന റോളുകള്‍ ബോറടിച്ചു. ഒരേ തരം വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടു സിനിമയോട് ഇഷ്ടം കൂടുന്നതേയില്ല. മറിച്ചു വ്യത്യസ്തമായ വേഷങ്ങള്‍ എന്നെ സിനിമയോടു കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുമുണ്ട്. ‘കമല’യിലാണ് ഈ മാറ്റം ആദ്യം അനുഭവിച്ചത്. പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി.

ഗ്രേ ഷേഡ് വേഷത്തില്‍ താന്‍ ഫിറ്റ് ആകുമെന്ന് ജനത്തിനു തോന്നിത്തുടങ്ങിയത് ഹെലനും മിന്നല്‍ മുരളിയും കണ്ടതു മുതലാണ്. പലരും ഇപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ഥിരമായി ചെയ്താല്‍ ഏതു വേഷവും മടുക്കില്ലേ..താന്‍ സീരിയസ് വേഷങ്ങള്‍ മാത്രമേ ഇനി ചെയ്യൂ എന്നല്ല ഇതു വരെ പറഞ്ഞതിന്റെ അര്‍ഥം. എല്ലാത്തരം വേഷങ്ങളും വേണം.

പക്ഷേ, ആ വേഷം വേറിട്ടതാകണം. നായകനാകണമെന്ന ആഗ്രഹം ഒരിക്കലും തോന്നിയിട്ടില്ല. തന്നെ തേടിയെത്തുന്ന 90 ശതമാനം കഥകളോടും ‘നോ’ പറയാന്‍ കാരണം അവയില്‍ മിക്കതിലും തന്നെയാണു നായക സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. തന്റെ കുറവുകളെ കുറിച്ച് കൃത്യമായ ബോധ്യം തനിക്കുണ്ട്. തന്റെ കുറവുകള്‍ ഉള്‍ക്കൊള്ളുന്ന നായക വേഷമാണു വരുന്നതെങ്കില്‍ മാത്രം എന്നാണ് അജു വര്‍ഗീസ് പറയുന്നത്.

 

 

Aswathy