‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’ നിവിന്‍

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡെ നൈറ്റ്’. ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണ തിരക്കിലാണിപ്പോള്‍ ഇപ്പോള്‍ താരങ്ങള്‍. പ്രചരണത്തിനിടയില്‍ രുചികരമായ ഭക്ഷണം അന്വേഷിച്ചു…

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡെ നൈറ്റ്’. ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണ തിരക്കിലാണിപ്പോള്‍ ഇപ്പോള്‍ താരങ്ങള്‍. പ്രചരണത്തിനിടയില്‍ രുചികരമായ ഭക്ഷണം അന്വേഷിച്ചു പോയ നിവിന്‍, അജു, സാനിയ എന്നിവര്‍ കൊല്ലം ‘എഴുത്താണിക്കട’ യില്‍ നിന്ന് പൊറോട്ടയും മട്ടന്‍ കറിയും ആസ്വദിച്ചു കഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അജുവും നിവിനും ഭക്ഷണം കഴിക്കുന്ന മറ്റൊരു വീഡിയോയാണ് പുറത്തു വന്നത്.

ചിക്കന്‍ കഴിച്ചോണ്ടിരുന്ന തന്നെ നോക്കുന്ന അജുവിനോട് ‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’എന്നാണ് നിവിന്‍ പറയുന്നത്. ഇത് കേട്ട് നിരാശനായി ചോറ് വേഗം കഴിക്കുന്ന അജുവിനെ വീഡിയോയില്‍ കാണാം. ‘ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി…കിറുക്കന്‍’, എന്നാണ് ഈ വീഡിയോയ്ക്ക് അജു നല്‍കിയ അടിക്കുറിപ്പ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വെളളിത്തിരയില്‍ എത്തിയ ഇരുവരും നല്ല സുഹൃത്തുക്കളാണ്. സാറ്റര്‍ഡേ നൈറ്റാണ് പ്രിയ താരങ്ങളുടെതായി റിലീസ് കാത്തിരിക്കുന്ന സിനിമ. ചിത്രത്തില്‍ അജു വര്‍ഗീസ്, നിവിന്‍ പോളി, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സാറ്റര്‍ഡേ നൈറ്റ്’. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.