നാണക്കേട്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്! നടിമാരെ പിന്തുണച്ച് നിവിന്‍ പോളിയും അജു വര്‍ഗീസും

സിനിമ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ യുവനടിമാര്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍. വളരെ നാണക്കേട്, ദൗര്‍ഭാഗ്യകരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും നടന്‍മാരായ നിവിന്‍ പോളിയും അജു വര്‍ഗീസും കുറിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ദാരുണ സംഭവം. സിനിമാ പ്രൊമോഷനായിട്ടായിരുന്നു നടിമാരായ സ്രേ് ആന്റണിയും സാനിയാ ഇയ്യപ്പനും കോഴിക്കോട് എത്തിയത്. പ്രധാന താരങ്ങളെല്ലാവരും എത്തുന്നതിനാല്‍ നല്ല തിരക്കായിരുന്നു മാളിലും.

പ്രചാരണ പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായത്. സംഭവത്തില്‍ സാനിയ അപ്പോള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.

അതിന് പിന്നാലെയാണ് ദുരനുഭവം ഗ്രേസ് ആന്റണി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. നടിയുടെ പോസ്റ്റിന് പിന്നാലെ സംഭവത്തില്‍ പന്തീരങ്കാവ് പോലീസ് കേസെടുത്തു. ദുരനുഭവം നേരിട്ട നടിമാരുടെ മൊഴിയെടുക്കാന്‍ ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും കേസെടുക്കുക. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Anu B