മൂവർ സംഘത്തിന്റെ ഒത്തുചേരൽ !! ഒത്തുചേരലിന്റെ പിന്നിലെ രഹസ്യം ? - മലയാളം ന്യൂസ് പോർട്ടൽ
Film News

മൂവർ സംഘത്തിന്റെ ഒത്തുചേരൽ !! ഒത്തുചേരലിന്റെ പിന്നിലെ രഹസ്യം ?

ലോക്ക് ഡൗൺ ആയതിനാൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, ആരും തന്നെ പുറത്ത് ഇറങ്ങുന്നില്ല, എന്നാൽ ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആയ അജുവിന്റെയും നിവിന്റെയും ധ്യാനിന്റെയും സെൽഫി ആണ്, എന്തോ ഉദ്ദേശവുമായിട്ടാണ് ഇവർ എത്തിയത് എന്ന കമ്മെന്റുമായി പിറകെ ആരാധകരും, ലോക്ക്‌ഡൗണ്‍ സംബന്ധമായ എന്തെങ്കിലും വീഡിയോയുമായി ബന്ധപ്പെട്ടാണോ ഈ മൂവര്‍ സംഘത്തിന്റെ ഒത്തുച്ചേരല്‍ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താടിയൊക്കെ വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍ നിവിന്‍. മൊട്ടയടിച്ച്‌ ക്യാപ്പ് വെച്ച അജു വര്‍ഗീസിനെയും മാസ്ക് അണിഞ്ഞ ധ്യാനിനെയും ചിത്രത്തില്‍ കാണാം.

aju varghese selfie

‘ലവ്വ് ആക്ഷന്‍ ഡ്രാമ’ ടീമിന്റെ ലോക്ക്ഡൗണ്‍കാലത്തെ ഈ സെല്‍ഫി വെറുതെ കാണേണ്ടെന്നും എന്തോ പിറകെ വരാനുണ്ടെന്നുമാണ് മൂവരുടെയും സുഹൃത്തും സംഗീത സംവിധായകനുമായ ഷാന്‍ റഹ്മാന്‍ പറയുന്നത്.  ‘സംതിങ്ങ് ഈസ് കുക്കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് ഷാന്‍ റഹ്മാന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇനി വല്ല ബക്കന്‍ ചിക്കനും ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ ഇവര്‍ മൂവരുമെന്നാണ് ആരാധകരുടെ അന്വേഷണം.

‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിനു വേണ്ടിയാണ് നിവിനും അജുവും ധ്യാനും ഒടുവില്‍ ഒന്നിച്ചത്. നിവിന്‍ പോളിയും നയന്‍താരയും ചിത്രത്തില്‍ നായികാനായകന്മാരായി എത്തിയപ്പോള്‍ സംവിധായകന്റെ റോളിലായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു അജു. ചിത്രം തിയേറ്ററുകളില്‍ സാമ്ബത്തികവിജയം നേടിയിരുന്നു.

https://www.facebook.com/AjuVargheseOfficial/photos/a.398270780260664/2988834007870982/?type=3&__xts__%5B0%5D=68.ARCm3s6yB521Q8eo8ZMdiUVKaweTGQ6LruAmDfI76dFUJqusuhbBVa7mUtXbZDuri0bxgc73p0pinXEy5VWpEzU2EF5CLXa_nLN1hxGW5XsQlRPIMzzMvyU_ca7W-FOtazmdyH1hTEzMO9Cliq3kBc1AJ0zqulIJZP3PmOOkwR5Gu6YZ2nye438bIUJ4t2dkmk2sSDojY8qz0s1H649roLQRQTjoFtIQfMmp2aOsWeijZn2TMxWs1Y-gM8ZcYgvCheGQQpFDjfJExQTdyr97gYKt-1FnJe9R3tWBHTEr_2o6sXDuOZbnePsLYKL8M1-lG4OX07Gk1x1wTRVaSq19SfEzVw&__tn__=-R

Trending

To Top
Don`t copy text!