അല്ല പിന്നെ എന്നോടാ കളി, രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി !! ടോവിനോയെ വെല്ലുവിളിച്ച് അജു

കഴിഞ്ഞ ദിവസം ടോവിനോ തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, മസ്സിൽ പെറുപ്പുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത്. ഫിറ്റ്‌നസ് ഫ്രീക്കായ താരത്തിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു. ഇപ്പോൾ ടൊവീനോയെ…

കഴിഞ്ഞ ദിവസം ടോവിനോ തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, മസ്സിൽ പെറുപ്പുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത്. ഫിറ്റ്‌നസ് ഫ്രീക്കായ താരത്തിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു. ഇപ്പോൾ ടൊവീനോയെ വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് അജു വർഗ്ഗീസ്. ടോവിനോ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അജു ആ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.

“എന്റെ പൊന്നളിയാ നമിച്ചു.അസൂയ ആണത്രേ അസൂയ..ആര്‍ക്കാണെലും അസൂയ ഉണ്ടാകും..ഫ്രിഡ്ജില്‍ കേറ്റണോ?? അഞ്ചാം പാതിരാ”എന്ന അടിക്കുറിപ്പോടെ ആയിരുന്നു അജു ചിത്രങ്ങൾ പങ്കുവെച്ചത്. പിന്നാലെയാണ് മസില്‍ പെരുപ്പിച്ചുള്ള തന്റെ പുതിയ ചിത്രങ്ങള്‍ അജു പങ്കുവച്ചിരിക്കുന്നത്. “ഒന്നും നോക്കിയില്ല.രാവിലെ 5 മണിക്ക് തന്നെ തുടങ്ങി.എഡിറ്റിംഗ്..ഇന്നാ പിടിച്ചോ..” എന്നാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ച്‌ അജു കുറിച്ചത്.

https://www.instagram.com/p/CEdNyFTjznz/?utm_source=ig_web_button_share_sheet

മലയാളത്തിലെ നായികമാർ അടക്കം അജുവിന്റെ ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുണ്ട്. “കില്ലര്‍ എന്റെ പൊന്ന് അജുവേ” എന്നാണ് നടി മമംത മോഹന്‍ദാസിന്റെ കമന്റ്. “ഹല്ല മിസ് പെരേര..ഇതൊക്കെ ചുമ്മാ സാമ്ബിള്‍ അല്ലേ..ഞാന്‍ ഇനിയും ഞെട്ടിക്കും” എന്നാണ് അജുവിന്റെ മറുപടി.  എന്നാല്‍ ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു എന്നാണ് നടി ജോമോള്‍ പറയുന്നത്. വാശിപ്പിടിപ്പിച്ചു പിന്നെ പറയണോ എന്ന് അജുവും. ആ കാലിലും ചങ്ങല ഇടണമായിരുന്നു എന്നാണ് നടന്‍ ഷറഫുദ്ദീന്റെ കമന്റ്.

https://www.instagram.com/p/CEcJdSuDLgX/?utm_source=ig_web_button_share_sheet

അഹാന കൃഷ്ണ, റിമി ടോമി, പേളി മാണി, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റുകളുമായി എത്തി. തന്റെ ശരീരത്തെ ഏറെ ശ്രദ്ധിക്കുന്ന നടന്മാരിൽ ഒരാളാണ് ടോവിനോ, ടോവിനോ കൂടുതലായും പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങളും വിഡിയോകളും ആണ്, കഴിഞ്ഞ ദിവസം താരത്തിന്റെ അപ്പന്റെ ചിത്രങ്ങളും ടോവിനോ പങ്കുവെച്ചിരുന്നു, അപ്പനും ടൊവിനോയും മസിലും പെരുപ്പിച്ച് നിൽക്കുന്ന ചിത്രം ആയിരുന്നു പങ്കുവെച്ചത്, പിന്നാലെ നിരവധി പേരായിരുന്നു ചിത്രത്തിന് കമെന്റുമായി എത്തിയത്.