“പേടിച്ചാണ് ഹൃദയത്തിന്റെ സെറ്റില്‍ എത്തിയത്” കാരണം ഇതായിരുന്നു!!

മലയാള സിനിമയില്‍ ഒരുപാട് ഹാസ്യകഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ കൂടെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അജുവിന്റെ അരങ്ങേറ്റം. ആദ്യത്തെ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ…

മലയാള സിനിമയില്‍ ഒരുപാട് ഹാസ്യകഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ കൂടെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അജുവിന്റെ അരങ്ങേറ്റം. ആദ്യത്തെ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ അജുവിനെ തേടി ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ വന്നു തുടങ്ങി. നായകനോളം താരമൂല്യമുള്ള നടനായി ഇപ്പോള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അജു.

നാളെ റിലീസ് ആവുന്ന വിനീതിന്റെ ഏറ്റവും പുതിയ ചിത്രം ഹൃദയത്തിലും അജു ഒരു വേഷം ചെയതിട്ടുണ്ട്. ഇപ്പോഴിതാ ഹൃദയം സിനിമയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അജു വര്‍ഗീസ്. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അജുവിന്റെ വാക്കുകളിലേക്ക്…. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വിനീതാണ് തന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്.

വര്‍ഷം പത്തു പന്ത്രണ്ട് കഴിഞ്ഞെങ്കിലും ഇവന്‍ അഭിനയത്തില്‍ ഇതുവരെ നന്നായില്ലേയെന്ന് വിനീത് തന്നെപ്പറ്റി ചിന്തിക്കുമോയെന്ന ഭയത്തിലാണ് താന്‍ ‘ഹൃദയ’ത്തിന്റെ സെറ്റിലെത്തിയത്. ഓരോ ഷോട്ട് കഴിയുമ്പോഴും എല്ലാവരും മോണിറ്ററില്‍ നോക്കുമ്പോള്‍ താന്‍ വിനീതിന്റെ മുഖത്തു നോക്കും. സെറ്റില്‍ താന്‍ അങ്ങനെ നോക്കി കൊണ്ടിരിക്കുന്ന ഫോട്ടോയും ആരോ എടുത്തിരുന്നു.

ജോലി എടുക്കുകയാണെന്നു തോന്നിപ്പിക്കാത്ത വിധത്തില്‍ സിനിമ ഷൂട്ട് ചെയ്യുന്നതില്‍ അസാമാന്യമായൊരു മികവ് വിനീതിനുണ്ട്. ഹൃദയം അതിന്റെ വലിയ ഉദാഹരണമാണ്. അതില്‍ അത്ര വലുതല്ലെങ്കിലും ശ്രദ്ധേയമായൊരു വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് എന്നാണ് അജു പറഞ്ഞിരിക്കുന്നത്.