വീണ്ടും ഭയപ്പെടുത്തി ആകാശ ഗംഗ 2 റിവ്യു …….

മലയാളത്തിലെ ഹൊറർ ചിത്രങ്ങളുടെ കണക്കെടുത്താൽ അതിൽ ഏറ്റവും മികച്ച ചിത്രമാണ് ആകാശ ഗംഗ അതിന്റെ രണ്ടാം ഭാഗവുമായി വിനയൻ എത്തുന്നു . ഇരുപത് വര്ഷം മുൻപ് തീയേറ്ററുകളായിൽ ഹിറ്റായി മാറിയ ഈ ചിത്രത്തിനെന്റെ രണ്ടാം…

മലയാളത്തിലെ ഹൊറർ ചിത്രങ്ങളുടെ കണക്കെടുത്താൽ അതിൽ ഏറ്റവും മികച്ച ചിത്രമാണ് ആകാശ ഗംഗ അതിന്റെ രണ്ടാം ഭാഗവുമായി വിനയൻ എത്തുന്നു . ഇരുപത് വര്ഷം മുൻപ് തീയേറ്ററുകളായിൽ ഹിറ്റായി മാറിയ ഈ ചിത്രത്തിനെന്റെ രണ്ടാം വരവ് ഏറെ കൗതുകത്തോടെയാണ് മലയാളികൾ നോക്കി കാണുന്നത് .
ഗ്രാഫിക്സിനോടുള്ള വിനയനറെ താല്പര്യം ചിത്രത്തിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കുന്നു.


മായയുടെയും ഉണ്ണിയുടെയും മകൾ ആരതിയിലൂടെയാണ് രണ്ടാം കഥ ആരംഭിക്കുന്നത് .. ഇരുപത് വര്ഷങ്ങള്ക്കു ശേഷം ആരതിയുടെയും കൂട്ടുകാരുടെയുംഇടയിലേക്ക് ഗംഗ ചുടല യക്ഷിയായി അവതിയേരിക്കുന്നു .

തുടർന്ന് മാണിക്യ ശേരിയിൽ ഉണ്ടാകുന്ന അനിഷ്ഠ് സംഭവങ്ങൾ ആണ് ചിത്രത്തിൽ ഉടനീളം കാണിക്കുന്നത്. പുതുമുഖ താരം വീണ നായർ ആണ് ചിത്രത്തിൽ ആരാധിയായി അഭിനയിച്ചിരിക്കുന്നത് .

തികച്ചും പുതുമുഖ നദി ആയിട്ടാണ് ആരതി എന്ന വീണ നായർ ഈ സിനിമയിലേക്ക് എത്തുന്നത് . എങ്കിലും ദിവ്യ ഉണ്ണിയോടുള്ള മുഖ സാദൃശയവും സൗന്ദര്യവും ആണ് ആരതിക്ക് രക്ഷ ആകുന്നത്.

വിനയന്റെ മകൻ വിഷ്ണു ആണ് ചിത്രത്തിലെ നായകൻ തരക്കേടില്ലാത്ത രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ വിഷ്ണുവിന് കഴിഞ്ഞു. ശ്രീനാഥ്‌ ഭാസി, വിഷ്ണു ഗോവിന്ദ് , ധർമജൻ ബോൾഗാട്ടി , പ്രവീണ ,ഇടവേള ബാബു, സജു കോടിയാണ് രാജാമണി എന്നിവരാണ് മറ്റു താരങ്ങൾ .

അടങ്ങാത്ത പകയോടെ  ഗംഗ വീണ്ടും അവതരിക്കുമോ എന്ന ആകാംഷ എല്ലാവരിലും നിൽക്കെയാണ് ചിത്രം അവസാനിക്കുന്നത്.