‘പുള്ളിയെ തളികയില്‍ വെച്ചു നല്‍കിയാല്‍ ആരാ പിന്നെ മോശം പറയുക’

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവെന്നാണ് അക്ബര്‍…

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവെന്നാണ് അക്ബര്‍ ആരിയന്‍ മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നത്.

പത്താന്‍.
സത്യം പറഞ്ഞാല്‍ നെഗറ്റീവ് റിവ്യൂ.
4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവ്. ഒന്നും പറയാനില്ല ആളെ കാണിക്കുന്ന സീന്‍ തൊട്ട് രോമാഞ്ചം അത്രയ്ക്ക് നല്ലൊരു ഇന്‍ട്രോ… ആ ഫസ്റ്റ് ഡയലോഗില്‍ തന്നെ തിയേറ്ററില്‍ കയ്യടി വീണു. കണ്ടുപഴകിയ സാധാരണ കഥയെ നല്ലൊരു ഫാസ്റ്റ് പേസില്‍ എടുക്കാന്‍ പറ്റിയിട്ടുണ്ട്. ഈ സിനിമയ്ക്ക് ഇപ്പോ വരുന്ന പോസറ്റീവ് റിപ്പോര്‍ട്ടിന്റെ കാരണം SRK മാത്രമാണ്. അദ്ദേഹത്തെ ഒന്ന് സ്‌ക്രീന്‍ കാണാന്‍ മാത്രം ആഗ്രഹിച്ചിരുന്നവര്‍ക്ക് മുന്നിലേക്ക് ഇതുവരെ കാണാത്ത ഒരു രീതിയില്‍ പുള്ളിയെ തളികയില്‍ വെച്ചു നല്‍കിയാല്‍ ആരാ പിന്നെ മോശം പറയുക.
പടത്തിലേക്ക് വന്നാല്‍…
ഒരു സിനിമ കാണുമ്പോള്‍ ആ സിനിമയുടെ സ്വഭാവം മനസ്സിലാക്കി കാണാന്‍ പോകുന്ന ഒരു സിനിമ സ്നേഹി ആണ് ഞാന്‍. Swades പ്രതീക്ഷിച്ചല്ല ഞാന്‍ പത്താന്‍ കാണാന്‍ കേറിയത്, പക്ഷേ വാറിന് മുകളില്‍ ഒന്ന് പ്രതീക്ഷിച്ചു അതെനിക്ക് കിട്ടിയില്ല.
ലോജിക്കും കാര്യങ്ങളും മടക്കി വീട്ടില്‍ വെച്ചിട്ടൊക്കെ തന്നെയാണ് പടം കാണാന്‍ പോയതും പക്ഷേ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പലതും അണ്ണാക്കിലേക്ക് വീണ്ടും വീണ്ടും കുത്തിയിറക്കിയാല്‍ നമ്മളെന്ത് ചെയ്യും. നമ്മളത് സ്വീകരിക്കും പക്ഷേ അതിനെ അങ്ങനെ അവതരിപ്പിച്ചല്‍… 85 കിലോയുള്ള മോഹന്‍ലാല്‍ പുലിയെ ഓടി തോപ്പിക്കുന്നത് കണ്ടു കയ്യടിച്ചിട്ടുണ്ട്, 70 വയസ്സുള്ള മമ്മൂട്ടി ഒറ്റയ്ക്ക് നിന്ന് പതുപതിനഞ്ചു പേരേ ഇടിച്ചിടുന്നത് കണ്ടു കയ്യടിച്ചിട്ടുണ്ട്, അതിനെല്ലാം കാരണം അത്രയ്ക്ക് കോണ്‍വീന്‍സിങ് ആയിട്ടാണ് അത് അവതരിപ്പിച്ചത് പക്ഷേ ഇത്…??
രണ്ട് ഹെലികോപ്റ്ററേ ഒന്നിച്ച് പിടിച്ചു കെട്ടുന്ന വില്ലന്‍, മലയില്‍ നിന്ന് താഴേക്ക് പോകുന്ന ട്രെയിന്റെ മേലേ ഓടി രക്ഷപ്പെടുന്ന നായകന്‍… സത്യത്തില്‍ ഇതൊക്കെ സംഭവിക്കാം, അത് ആ രീതിയില്‍ അവതരിപ്പിച്ചാല്‍. പക്ഷേ ഇതില്‍ അതൊട്ടും വര്‍ക്കായിട്ടില്ല.
അതിന് ഏറ്റവും വലിയ കാരണം ഗ്രാഫിക്‌സ് ആണ്. മൂഞ്ചലാണ് മൊത്തത്തില്‍… റെഡ് ചില്ലീസ് ചെയ്തിരുന്നേല്‍ ഈ പടം ഈ പറഞ്ഞ പോരായ്മകളില്‍ നിന്നെല്ലാം മാറി നിന്നെനെ എന്നത് ഉറപ്പ്. ഗ്രാഫിക്‌സ് മോശമായത് കൊണ്ടാണ് ഇതൊന്നും ദഹിക്കാതെ പോയതെന്ന് തോന്നുന്നുണ്ട്.
പിന്നെ ജോണ്‍ എബ്രഹാം.
എന്റെ അഭിപ്രായത്തില്‍ SRk യിലും സ്‌കോര്‍ ചെയ്തത് പുള്ളിയാണ്. ആളുടെ ഇന്‍ട്രോ സീനില്‍ മാസ്‌കും വെച്ചൊരു നടന്ന് വരവുണ്ട്. അതൊരു ഒന്നൊന്നര സംഭവമാണ്, ആ സീനിലെ BGM????????
അതുപോലൊരു bgm നായകന് ഇല്ലാഞ്ഞതിന്റെ പോരായ്മ ഉണ്ട്. കമര്‍ഷ്യല്‍ ഫിലിംസില്‍ തീം മ്യൂസിക്കിന്റെ പ്രാധാന്യം ഇവരൊക്കെ എന്നാണോ മനസ്സിലാക്കുക.! ആ വാറിലെയൊക്കെ bgm എപ്പോ കേട്ടാലും രോമാഞ്ചം ആണ്. അതും ഇതിന്റെ ഇടയില്‍ കുതിക്കേറ്റിയിട്ടുണ്ട്.
ദീപിക ചെയ്തിട്ടുണ്ട്. തരക്കേടില്ല. അവസാനത്തെ മെഷീന്‍ ഗണ്‍ സീനൊക്കെ കുഴപ്പമില്ലായിരുന്നു. ഇന്ത്യന്‍ മാസ്സ് മസാല പടമാണോ എങ്കില്‍ മെഷീന്‍ ഗണ്‍ വെച്ചിട്ടുള്ള ഫയറിങ് നിര്‍ബന്ധമാണ്. തുനിവില്‍ തന്നെ ഇതു കണ്ട് വെറുപ്പ് തോന്നിയിരുന്നു പക്ഷേ ദീപികയേക്കാള്‍ നന്നായി തുനിവില്‍ മഞ്ജു ചെയ്തതായി ഫീല്‍ ചെയ്തു. 1st ഹാള്‍ഫില്‍ ദീപികയുടെ ഇന്‍ട്രോക്ക് ശേഷം പടം അല്പം താഴെ പോകുന്നുണ്ട്. 2ണ്ട് ഹാള്‍ഫില്‍ ആണ് പടം കൂടുതല്‍ നന്നാവുന്നത്.
സത്യം പറഞ്ഞാല്‍ ഗ്രാഫിക്‌സ് അടക്കമുള്ള കാര്യങ്ങളില്‍ ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നു എങ്കില്‍ വാറിന് മുകളില്‍ പോവേണ്ടതായിരുന്നു പടം.
വലിയൊരു വേള്‍ഡ് ബില്‍ഡിംഗ് ഉദ്ദേശിക്കുന്നുണ്ട് പക്ഷേ കാണുന്ന ആര്‍ക്കും അങ്ങനെയൊരു സംഭവം ഫീല്‍ ചെയ്യുന്നില്ല. LCU പോലുള്ള യൂണിവേഴ്‌സില്‍ നിന്ന് ഓരോ അപ്‌ഡേറ്റിനും നമ്മള്‍ കാത്തിരിക്കുന്നുണ്ട് പക്ഷേ അത്തരമൊരു സംഭവം തരാന്‍ ഈ സ്‌പൈ യൂണിവേഴ്‌സിന് ഇതുവരെ പറ്റിയിട്ടില്ല.
Srk യെ കാണാന്‍ ആഗ്രഹിച്ച പോലെ ആ കഥാപാത്രം വന്നതുകൊണ്ട് മാത്രമാണ് ഈ പടത്തിനു ഇപ്പോ പോസറ്റീവ് വരുന്നത് പക്ഷേ ഇതൊരിക്കലും അദ്ദേഹത്തിന്റെ നല്ലൊരു കഥാപാത്രങ്ങളുടെ കൂടെ കൂടില്ല. ഓം ശാന്തി ഓമിന് ശേഷം SRk യ്ക്ക് നല്ല കളഷന്‍ വന്ന പടമാണ് ചെന്നൈ എക്‌സ്പ്രസ്സ് പക്ഷേ അതിനെ ഇപ്പോ ആരും പരിഗണിക്കുന്നു പോലുമില്ല അതേപോലെ തന്നെയാവും ഇതും. ഈ പടത്തില്‍ കിംഗ് ഖാന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കില്‍ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ Fb.
പത്താന്‍ OTT വരുമ്പോള്‍ ട്രെന്‍ഡ് മാറാന്‍ വലിയ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് കാഴചക്കാരാണ് പത്താന്‍ ട്രെയിലറിന് ലഭിച്ചത്. ദീപികയുടെ കാവി ബിക്കിനിയുടെ പേരിലാണ് ചിത്രം വിവാദത്തിലിടം പിടിച്ചത്. ബഹിഷ്‌കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരെ ഉയര്‍ന്നിരുന്നു. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് ഒരുക്കുന്ന ചിത്രമാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സ് ഒരുക്കിയിട്ടുള്ള മറ്റ് സിനിമകള്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തിന് ശേഷം ഷാരുഖ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് അവസാനം തിയ്യേറ്ററിലെത്തിയ ഷാരൂഖ് ചിത്രം.