Home Film News ഇതൊരു ഇന്റര്‍നാഷണല്‍ സ്റ്റഫ് ആണ്, ഇതിന്റെ റീമേക് റൈറ്റ്‌സോ ഡബ്ബിങ് റൈറ്റ്‌സോ ആര്‍ക്കും കൊടുക്കരുത്

ഇതൊരു ഇന്റര്‍നാഷണല്‍ സ്റ്റഫ് ആണ്, ഇതിന്റെ റീമേക് റൈറ്റ്‌സോ ഡബ്ബിങ് റൈറ്റ്‌സോ ആര്‍ക്കും കൊടുക്കരുത്

മലയാളികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ മഞ്ഞുമ്മലിലെ പിള്ളേരെ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നീടുമ്പോള്‍ ആഗോളതലത്തില്‍ 75 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ തമിഴ്നാട്ടില്‍ 10 കോടി കളക്ഷനുമായി ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് വേട്ടയാണ് ബോയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ പടത്തിന്റെ അണിയറക്കാരോട് ഒരു അപേക്ഷ ഉണ്ട്. ഇതിന്റെ റീമേക് റൈറ്റ്‌സോ ഡബ്ബിങ് റൈറ്റ്‌സോ പോലും ആര്‍ക്കും കൊടുക്കരുത്. ഇത് കാണുന്നവര്‍ മലയാളത്തില്‍ തന്നെ കാണട്ടെ. കാരണം ഈ പടം മനസ്സിലാക്കാന്‍ ഭാഷയുടെ ആവശ്യമില്ല. ഇതൊരു ഇന്റര്‍നാഷണല്‍ സ്റ്റഫ് ആണെന്നാണ് അഖില്‍ അശോകന്‍ മൂവീ ഗ്രൂപ്പില്‍ കുറിച്ചത്.

കുറിപ്പ് വായിക്കാം

ഈ പടത്തിന്റെ അണിയറക്കാരോട് ഒരു അപേക്ഷ ഉണ്ട്.
ഇതിന്റെ റീമേക് റൈറ്റ്‌സോ ഡബ്ബിങ് റൈറ്റ്‌സോ പോലും ആര്‍ക്കും കൊടുക്കരുത്. ഇത് കാണുന്നവര്‍ മലയാളത്തില്‍ തന്നെ കാണട്ടെ. കാരണം ഈ പടം മനസ്സിലാക്കാന്‍ ഭാഷയുടെ ആവശ്യമില്ല. ഇതൊരു ഇന്റര്‍നാഷണല്‍ സ്റ്റഫ് ആണ്. ഹോളിവുഡിലെ apocalypto, titanic ഒക്കെ പോലെ കാണുന്നവര്‍ക്ക് എല്ലാം മനസ്സിലാകുന്ന തരം പടമാണ് (Comparison അല്ല). ഇപ്പൊ തന്നെ തമിഴ് നാട്ടില്‍ നിന്ന് കിട്ടുന്ന റെസ്‌പോണ്‍സ് അതിന് തെളിവാണ്. ഇന്നല്ലെങ്കില്‍ നാളെ Global acceptance കിട്ടും. ദൃശ്യത്തിന്റെ പോലെ ഇതിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ട് പോകാന്‍ അനുവദിക്കരുത്. ഇത് മലയാള പടം ആയിട്ട് തന്നെ ഇരിക്കട്ടെ …

Exit mobile version