അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും; അഖിൽ മാരാർ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. ‘അതിജീവിക്കാന്‍ പാട്‌പെടുന്നത് ദിലീപാണ്. നഷ്ടപെട്ടത് അയാള്‍ക്കാണ്. അതിനുള്ള കാരണം അയാളുടെ വളര്‍ച്ച ആയിരുന്നു. അയാളെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്ന ചെന്നായകള്‍ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം. അയാള്‍ ഒരിക്കലും തിരിച്ചു വരാതിരിക്കാന്‍ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ടു പോകുന്നതെന്ന് അഖില്‍ പറയുന്നു.

”ഡിജിപി റാങ്കില്‍ ഇരുന്ന സത്യസന്ധയായ ഒരു വനിത പൊലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ല. സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നില്‍ വന്ന തെളിവുകള്‍ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ അവരെ മാറ്റാന്‍ സുപ്രീം കോടതിയില്‍ പോകും. അവരെയും വിശ്വാസമില്ല.. പകരം ഇവര്‍ക്ക് വിശ്വാസമാണ് …ആരെ..? എന്ന് ചോദിച്ച് രണ്ട് പേരെ അഖില്‍ പറയുന്നുണ്ട്. ഒന്ന് ബാലചന്ദ്ര കുമാറിനേയും മറ്റൊന്ന് കേരള പൊലീസിനേയും ആണ്.

ബാലചന്ദ്ര കുമാറിനെ കുറിച്ച് അഖില്‍ പറയുന്നത് ഇങ്ങനെയാണ്, ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവര്‍ത്തകരില്‍ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടില്‍ കയറ്റി…തന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഇരുത്തി ഭക്ഷണം നല്‍കിയും വിഷമങ്ങള്‍ പറഞ്ഞും കൂടെ നിര്‍ത്തിയ ഒരുവന്‍. അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടില്‍ കയറ്റിയ സാഹചര്യത്തില്‍ ആ വീട്ടില്‍ നടന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു വച്ച് 4 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാന്‍ നോക്കിയ …. എന്ന് വിളിച്ചാല്‍ എന്തോ എന്ന് വിളി കേള്‍ക്കാന്‍ അര്‍ഹത ഉള്ള ഒരുവന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്.

നിങ്ങള്‍ ഒന്നാലോചിച്ചു നോക്കു. നിങ്ങള്‍ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കയറ്റുന്നു. സ്വാതന്ത്ര്യം നല്‍കുന്നു..അവനെ സഹോദരനെപ്പോലെ കാണുന്നു.. കുറെ നാള്‍ കഴിയുമ്പോള്‍ അവന്‍ നിങ്ങള്‍ക്ക് ഒരു വിഡിയോ അയച്ചു തരുന്നു. നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ അവന്‍ പകര്‍ത്തിയിരിക്കുന്നു. അവന് പണം കൊടുക്കണം. ഇത്തരത്തില്‍ മനോ വൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക നാറികള്‍ക്കും വിശ്വാസമാണെന്നും അഖില്‍ പറയുന്നുണ്ട്.

അതേസമയം കേരള പൊലീസിനെ കുറിച്ച് അഖില്‍ പറയുന്നത് ഇങ്ങനെയാണ്; ചിരിപ്പിച്ചു കൊല്ലും. സത്യം പറയാന്‍ ആണോ മാധ്യമങ്ങള്‍ അതോ മാധ്യമങ്ങള്‍ പറയുന്നതാണോ സത്യം. എന്ന് കോടതിമുറിക്കുള്ളില്‍ അലറി വിളിച്ച പൃഥ്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്ഥ കൂടി നമ്മെ ഓര്‍പ്പെടുത്തുമ്പോള്‍ ആ വേഷത്തില്‍ നിന്നും ഇറങ്ങി കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു..

അതിജീവിക്കാന്‍ പാട്‌പെടുന്നത് ദിലീപാണ്. നഷ്ടപെട്ടത് അയാള്‍ക്കാണ്. അതിനുള്ള കാരണം അയാളുടെ വളര്‍ച്ച ആയിരുന്നു. അയാളെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്ന ചെന്നായകള്‍ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം. അയാള്‍ ഒരിക്കലും തിരിച്ചു വരാതിരിക്കാന്‍ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ടു പോകുന്നത്.. 100 ശതമാനം കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ അയാളെ കുറ്റവാളി ആയി നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നത്. സാമാന്യ ബോധം ഉള്ളവര്‍ക്ക് വേണ്ടിയുള്ള എഴുത്താണെന്നും പറഞ്ഞാണ് അഖില്‍ അവസാനിപ്പിക്കുന്നത്.

Previous article‘ പെണ്‍ കരുത്ത് തെളിയിക്കാന്‍ അവള്‍ വരുന്നു…’; ‘ലഡ്കി’ പ്രദര്‍ശനത്തിനെത്തുക 47000 തിയറ്ററുകളിലെന്ന് സംവിധായകന്‍
Next article‘കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയിരുന്നു, അതിജീവിതക്കൊപ്പം’; നിലപാട് വ്യക്തമാക്കി പൃഥിരാജ്