‘രണ്ടു പെണ്‍മക്കളുള്ള ഒരച്ഛന്റെ രോദനമായി കണ്ടാല്‍ മതി’ വിനായകനെതിരെ അഖില്‍ മാരാര്‍

‘ഒരുത്തീ’ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ വിനായകനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്തെത്തി. വിനായകന്റെ വീട്ടിലുള്ളവരോട് ആരെങ്കിലും അത്തരത്തില്‍ ഒരു കാര്യം…

‘ഒരുത്തീ’ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ വിനായകനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്തെത്തി. വിനായകന്റെ വീട്ടിലുള്ളവരോട് ആരെങ്കിലും അത്തരത്തില്‍ ഒരു കാര്യം ചോദിച്ചാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് അഖില്‍ ചോദിക്കുന്നു.

അഖിലിന്റെ കുറിപ്പ്

‘ആരാണ് സ്ത്രീ? ചോദിച്ചത് കേട്ടില്ലേ ആരാണ് സ്ത്രീ. സ്ത്രീയുടെ വ്യാഖ്യാനം പറയു. വിനായകന്‍ ഇത് പറഞ്ഞത് ആധ്യാത്മിക പ്രഭാഷണ വേദിയില്‍ അല്ല. മറിച്ചു ഒരു സ്ത്രീ നേരിടുന്ന ദുരിതങ്ങള്‍ പറയുന്ന അവരുടെ പോരാട്ടം പറയുന്ന ‘ഒരുത്തി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി. എല്ലാം ചിരിച്ചു കൊണ്ട് കേള്‍ക്കേണ്ടി വന്ന VKPഎന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം.

ഇനി പ്രിയപ്പെട്ട വിനായകന് മീ ടു വിന്റെ അര്‍ഥം പറഞ്ഞു കൊടുക്കാന്‍ അറിവില്ലാതെ വായും പൊളന്ന് ഇരുന്ന് കൈ അടിച്ച മാധ്യമ സിംഗങ്ങളുടെ അറിവിലേക്ക്. നിങ്ങളുടെ മുഖത്ത് നോക്കി പല പ്രാവശ്യം എന്താണ് മീ ടു എന്ന് ചോദിച്ചപ്പോള്‍ ദാ ഇത് പോലെ പറഞ്ഞു കൊടുക്കണം. മിസ്റ്റര്‍ വിനായകന്‍ വിഡ്ഢിത്തരം പറയാം പക്ഷെ അതൊരലങ്കാരം ആയി കൊണ്ട് നടക്കരുത്.. താങ്കള്‍ പറഞ്ഞു 10 സ്ത്രീകളുമായി സെക്സില്‍ ഏര്‍പ്പിട്ടിട്ടുണ്ട് എന്ന്… അതിലൊരാള്‍ക്ക് എന്തെങ്കിലും കാരണം കൊണ്ട് താങ്കള്‍ക്കു വഴങ്ങേണ്ടി വന്നതായി തോന്നിയേക്കാം.. അതിന്റെ കാരണം ചിലപ്പോള്‍ ഭയം ആകാം അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ ആകാം.. ഇത്തരത്തില്‍ പീഡനം ഏല്‍ക്കേണ്ടി വന്ന പല പെണ്കുട്ടികളും അവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയുമ്പോള്‍ അതില്‍ ഒരാളാണ് ഞാനും എന്നൊരു പെണ്കുട്ടി പറയുന്നതാണ് മീ ടു.

ഇനി താങ്കള്‍ പറയുന്നത് പോലെ താങ്കളുടെ അമ്മയോടൊ പെങ്ങളോടൊ താങ്കളെ പോലൊരുവന്‍ വഴിയില്‍ വെച്ചു ഇന്ന് രാത്രിയില്‍ എന്റെ കൂടെ കിടക്കാമോ? കിടക്കാമോ. പറ എസ് ഓര്‍ നോ? എന്ന് ചോദിച്ചാല്‍ അവര്‍ക്കതില്‍ വിഷമം തോന്നി താങ്കളോട് വന്ന് പറഞ്ഞാല്‍ അമ്മയ്ക്ക് താല്പര്യം ഇല്ലെങ്കില്‍ പോണ്ട. അതിന് ഞാന്‍ എന്ത് വേണം എന്ന് ചോദിക്കുമോ. അതോ അമ്മയെയും പെങ്ങളെയും അപമാനിച്ചവനെ അവന്റെ വീട്ടില്‍ പോയി ഒന്ന് പൊട്ടിക്കുമോ..?

ഇനി വിനായകന്‍ പറഞ്ഞത് സൗഹൃദ വലയത്തില്‍ പെട്ട ഒരാളോട് എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ വ്യക്തിപരമായി പോട്ടെ എന്ന് വയ്ക്കാം. പക്ഷേ സദസ്സില്‍ ഇരുന്ന ഒരു പെണ്ണിനെ നോക്കി എനിക്ക് താല്പര്യം തോന്നിയാല്‍ ഞാന്‍ ആ കുട്ടിയോട് ചോദിക്കും എന്ന് വിളിച്ചു പറയുമ്പോള്‍ താങ്കള്‍ പറയുന്നത് താല്‍പര്യം തോന്നുന്ന ആരോടും ചോദിക്കും എന്ന് തന്നെയാണ്. വായില്‍ തോന്നുന്നത് വിളിച്ചു കൂവുമ്പോള്‍

താങ്കള്‍ പരിഹസിച്ച ആ മഹാ നടന്‍ പണ്ടൊരു സിനിമയില്‍ പറഞ്ഞത് മറക്കണ്ട. ‘കൈ വിട്ട ആയുധം വാ വിട്ട വാക്ക്’ ഓര്‍ത്താല്‍ നന്ന്..

സിനിമ സംവിധായകന്റെ പ്രതിഷേധം അല്ല രണ്ടു പെണ്‍മക്കളുള്ള ഒരച്ഛന്റെ രോദനമായി കണ്ടാല്‍ മതിയെന്ന് സകല ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോടും പറയുന്നു.