എന്നെ തെറി വിളിക്കുന്നവര്‍ ‘ഇമ്മിണി നല്ലൊരാള്‍’ എന്ന സിനിമയെയും അഭിനയിച്ചവരെയും തെറി വിളിക്കുക!- അഖില്‍ മാരാര്‍

സന്തോഷ് വര്‍ക്കി നടി നിത്യാ മേനോനോട് കാണിച്ച സമീപനത്തെ ന്യായീകരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയെ പിന്തുണച്ചതിന് തന്നെ വിമര്‍ശിച്ചവരോടുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന ഇത്തരം സൈക്കോകളെ പ്രോത്സാഹിപ്പിക്കുന്ന എഴുത്തു ആയി പോയി…എന്ന് തന്നോട് പറഞ്ഞവരോട്.. എന്റെ എഴുത്തു വായിച്ചു ചെറുപ്പക്കാര്‍ ഇങ്ങനെയാകുമെങ്കില്‍ മലയാള സിനിമകളിലെ പ്രണയം കാണുമ്പോള്‍ അവര്‍ എന്തൊക്കെ ചെയ്യും…

എന്നാണ് അഖില്‍ മാരാര്‍ പുതിയ പോസ്റ്റ് പങ്കുവെച്ച് ചോദിക്കുന്നത്. ഇതിനായി മലയാളത്തിലെ കുറിച്ച് സിനിമകളെ കുറിച്ചും സംവിധായകന്‍ പറയുന്നു. വന്ദനം..കന്മദം ,അഴകിയ രാവണന്‍, കരുമാടി കുട്ടന്‍.. തല്‍ക്കാലം ഈ ചിത്രങ്ങള്‍ നമുക്ക് നോക്കാം.. പലതവണ ഒഴിവാക്കാന്‍ നോക്കിയിട്ടും അവളുടെ പിന്നാലെ ശല്യം ചെയ്തു നടക്കുന്ന കാമുകന്‍..അവളെ പല രീതിയില്‍ അയാള്‍ ടോര്‍ച്ചര്‍ ചെയ്യുന്നു. ഇഷ്ടമല്ല എന്ന് പല തവണ അവള്‍ പറഞ്ഞിട്ടും അയാള്‍ പിന്നെയും ശല്യം തുടരുന്നു..മലയാളി ആസ്വദിച്ച പ്രണയം..അതേറ്റുടുത്ത ചെറുപ്പക്കാര്‍..

ഈ സിനിമകള്‍ സ്ത്രീ വിരുദ്ധത ആണെന്ന് ആരും പറഞ്ഞ് കേട്ടില്ല എന്നാണ് സംവിധായകന്‍ ചൂണ്ടികാട്ടുന്നത്. എന്ന് മാത്രമല്ല അവര്‍ ഒന്നിക്കാത്തതില്‍ ദുഃഖിക്കുകയും ചെയ്തു….എന്നും അഖില്‍ കുറിയ്ക്കുന്നു. മേല്‍പറഞ്ഞതില്‍ ഓരോ സിനിമയും എടുത്ത് പറഞ്ഞാണ് സിനിമയില്‍ എത്രത്തോളും സ്ത്രീവിരുദ്ധത ഉണ്ടായിട്ടുണ്ട് എന്ന് സംവിധായകന്‍ പറയുന്നത്. എഴുതിയാല്‍ തീരാത്ത ഇത്തരം ആയിരകണക്കിന് സന്ദര്‍ഭങ്ങള്‍ ഉണ്ട്.. സിനിമകളില്‍.. അതുകൊണ്ട്,

തന്റെ എഴുത്തു വായിച്ചു ആരും ഒരു സ്ത്രീയെ ശല്യം ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല..എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഇനി ആര്‍ക്കെങ്കിലും കൂടുതല്‍ തെറി വിളിക്കണം എങ്കില്‍ ഇമ്മിണി നല്ലൊരാള്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അതില്‍ അഭിനയിച്ചവരെയും വിളിക്കുക ..

സാധാരണക്കാരന്‍ സിനിമ നടിയെ പ്രേമിക്കുന്ന കഥയാണിതെന്നും അഖില്‍ മാരാര്‍ പറയുന്നു. നടക്കില്ല നടക്കില്ല എന്ന് ആരൊക്കെ പറഞ്ഞാലും ലക്ഷ്യം നേടി എടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് സന്തോഷും ഒരു പാഠമാണ് നാളെ അയാള്‍ ഒരു സ്റ്റീവ് ഹാര്‍വി ആവില്ല എന്നാര്‍ക്ക് പറയാന്‍ കഴിയും…എന്നും അഖില്‍ മാരാര്‍ ചോദിക്കുന്നു.

Previous articleകാത്തിരിപ്പിന് വിരാമം… മലയാള സിനിമയ്ക്ക് ഇനി പുത്തന്‍ താരോദയം! പത്തൊന്‍പതാം നൂറ്റാണ്ട് എത്തുന്നു..!
Next articleഫാന്‍ ഗേള്‍ മൊമന്റുമായി ഖുശ്ബു..! ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍