ആകെ അഭിനയിച്ചത് രണ്ട് ചിത്രത്തില്‍, അതില്‍ ഒന്നേ വിജയിച്ചുള്ളൂ എന്ന് കണ്ടപ്പോള്‍ ഇനി അഭിനയിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത നടി

റിട്ടയര്‍മെന്റ് ഇല്ലാത്ത ജോലിയാണെന്ന് അഭിനയത്തെ പലരും പറയാറുണ്ട്. ഒരു വശത്തുകൂടി നോക്കിയാല്‍ ആ വിലയിരുത്തല്‍ ശരിയുമാണ്. കാരണം, പ്രായം മാറുന്നതിന് അനുസരിച്ച് റോളുകള്‍ മാറ്റി പരീക്ഷിച്ചുകൊണ്ടേ ഇരിക്കാമല്ലോ… പിന്നെയും ചിലര്‍ വിട്ടുമാറുന്നത് വിവാഹ ശേഷമാണ്.…

റിട്ടയര്‍മെന്റ് ഇല്ലാത്ത ജോലിയാണെന്ന് അഭിനയത്തെ പലരും പറയാറുണ്ട്. ഒരു വശത്തുകൂടി നോക്കിയാല്‍ ആ വിലയിരുത്തല്‍ ശരിയുമാണ്. കാരണം, പ്രായം മാറുന്നതിന് അനുസരിച്ച് റോളുകള്‍ മാറ്റി പരീക്ഷിച്ചുകൊണ്ടേ ഇരിക്കാമല്ലോ… പിന്നെയും ചിലര്‍ വിട്ടുമാറുന്നത് വിവാഹ ശേഷമാണ്. അതും നടിമാര്‍ മാത്രം.

ബാലതാരമായി എത്തിയാല്‍ പിന്നെ നായകനും നായികയും വില്ലനും വില്ലത്തിയും അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും എന്നിങ്ങനെ റോളുകള്‍ മാറി മാറിപ്പിടിച്ച് മരണം വരെ സിനിമയ്‌ക്കൊപ്പം കടിച്ചുതൂങ്ങി കഴിയുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. മേക്കപ്പിന്റെ വിശാല ലോകം ആയതുകൊണ്ടു തന്നെ സൗന്ദര്യപ്പേടിയും ആര്‍ക്കും ഇല്ല. പലരുടെയും മേക്കോവര്‍ വീഡിയോ നമ്മളെ ഞെട്ടിച്ചിട്ടുള്ളതുമാണ്.

 

എന്നാല്‍, ഇപ്പോള്‍ പുറത്തു വരുന്നത് ആകെ രണ്ട് ചിത്രത്തില്‍ മാത്രം നായികയായി എത്തിയ അതില്‍ ഒരു ചിത്രം മാത്രം വിജയിക്കുകയും മറ്റേത് പരാജയപ്പെടുകയും ചെയ്തത് ചൂണ്ടിക്കാട്ടി പിന്നീടെത്തിയ അവസരങ്ങളെല്ലാം വേണ്ടെന്നു വെച്ച ഒരു മലയാള നടിയെ കുറിച്ചാണ്. അതും ഈ കടുകട്ടി തീരുമാനമെടുത്തത് വളരെ ചെറു പ്രായത്തില്‍ എന്നതും ശ്രദ്ധേയം. കാര്യസ്ഥന്‍ എന്ന സിനിമയില്‍ ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായും പിന്നീട് പൃഥ്വിരാജിന്റെ നായികയായി തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തിലും എത്തിയ അഖില ശശിധരനാണ് ഈ നടി. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം പിന്നീട് താരം സിനിമകളൊന്നും ചെയ്തില്ല.

നടി എന്നതില്‍ ഉപരി ഒരു ക്ലാസിക്കല്‍ നര്‍ത്തകികൂടിയാണ് അഖില. 2010 ലെ കാര്യസ്ഥന്റെ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് അഖിലയെ തേടിയെത്തിയത്. അതില്‍ നിന്നാണ് തേജാഭായ് ആന്റ് ഫാമിലി തെരഞ്ഞെടുത്തത്. അതിനു ശേഷം സിനിമയിലെന്നല്ല ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ പോലും അഖിലയെ കണ്ടിട്ടില്ല. അഭിനയത്തോട് താത്പര്യമില്ല എന്നാണ് നടി ഇൗ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്. പിന്നീടെത്തിയ നിരവധി സിനിമകള്‍ നിരസിച്ചുകൊണ്ട് അഖില വിദേശത്തേയ്ക്ക് പറക്കുകയും നൃത്ത രംഗത്ത് തുടരുകയുമാണ്.