‘കഥാപാത്രത്തിലേക്ക് ഉള്ള ഇങ്ങേരുടെ ചേഞ്ച് ഓവര്‍ വാക്കുകള്‍ക്ക് അതീതമാണ്’

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം തങ്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥാപാത്രത്തിലേക്ക്…

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം തങ്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥാപാത്രത്തിലേക്ക് ഉള്ള ഇങ്ങേരുടെ ചേഞ്ച് ഓവര്‍ വാക്കുകള്‍ക്ക് അതീതമാണെന്നാണ് അക്ഷയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘ഗെറ്റപ്പ് ചേഞ്ച് എന്ന് പറഞ്ഞു മേക്കോവര്‍ കുന്തം ഒന്നും വേണ്ട ആ ഹെയര്‍ സ്‌റ്റൈല്‍ ഒന്ന് മാറ്റും അത്ര തന്നെ..എന്നാലും കഥാപാത്രത്തിലേക്ക് ഉള്ള ഇങ്ങേരുടെ ചേഞ്ച് ഓവര്‍ വാക്കുകള്‍ക്ക് അതീതമാണ് .
മൈക്രോ എക്‌സ്പ്രഷന്‍ ചെറിയ നോട്ടത്തില്‍ ഒക്കെ ഇങ്ങേര് കൊടുക്കുന്ന രംഗത്തിന് ആമ്പിയന്‍സ് ഉണ്ട് .ബിഗ് സ്‌ക്രീന്‍ മാത്രം കിട്ടുന്ന ഒരു ഫീല്‍ .
മോനിച്ചന്‍ തന്നെയാണല്ലോ അയ്യപ്പന്‍ നായരായത് എന്ന് വണ്ടര്‍ അടിക്കുമ്പോള്‍ ദേ ഇപ്പോ അതേ മനുഷ്യന്‍ മുത്ത് എന്ന കഥാപാത്രമായി തങ്കം സിനിമയില്‍ ചില മോമെന്റില്‍ ഒരു നിസ്സഹായത ഒക്കെ ഉണ്ട് . എന്റമ്മോ എങ്ങനെ സാധിക്കുന്നു ബിജു ചേട്ടാ …
തങ്കം ബിജു മേനോന്‍ മൊമന്റ് മാത്രം തന്നെ തീയേറ്റര്‍ ബിഗ് സ്‌ക്രീന്‍ കാണാന്‍ ഉള്ള തീ ഉണ്ട് .
ബിജു മേനോന്‍ തങ്കമാണ് മലയാളത്തിന്റെ തങ്കമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും നിരവധി മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ. – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍, മാര്‍ക്കറ്റിങ്-ഒബ്സ്‌ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഭാവനാ സ്റ്റുഡിയോസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്.