‘പാന്‍ ഇന്ത്യ മലയാളത്തില്‍ പ്ലേസ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഈസി ഓപ്ഷന്‍ ഒന്നാണ് ടോവിനോ തോമസ്’

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രംം ചെയ്ത ‘2018’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍…

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രംം ചെയ്ത ‘2018’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ടൊവിനോയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പാന്‍ ഇന്ത്യ മലയാളത്തില്‍ പ്ലേസ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഈസി ഓപ്ഷന്‍ ഒന്നാണ് ടോവിനോ തോമസ്’ എന്നാണ് അക്ഷയ് കരുണ്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

1 .സത്യത്തില്‍ ടോവിനോ സമ്മതിക്കണം രാത്രി രണ്ട് മണിക്ക് ഒക്കെ ഫുള്‍ ബക്കറ്റ് വെള്ളം ഒഴിച്ചാണ് ആ തണുപ്പില്‍ നില്‍ക്കുന്നത് ..അത്ര ഡെഡിക്കേറ്റഡ് ആണ് ടോവിനോ .
ജൂഡ് -2018
2 .തല്ലുമാല ഒരു ക്ലോസ് അപ്പ് ഷോട്ട് ഒരു അടി ഉണ്ട് .ഫുള്‍ 500 ഫ്രെയിം പെര്‍ സെക്കന്‍ഡ് വെച്ചിട്ട് ഒരു അടി!ടോവി എന്നോട് പറഞ്ഞു നീ കൊറേ അടിക്കേണ്ട ചുമ്മാ റീടേക്ക് പോകാന്‍ ….ഒറ്റ അടി ഒരു 50 % .ഞാന്‍ താങ്ങിക്കോളും ..എന്തോ ഷോട്ട് വന്നപ്പോള്‍ അടിയുടെ ഫോഴ്‌സ് കൂടിപ്പോയി ടോവി നന്നായി കൊണ്ട് ..ടോവി ഒരു മൂന്ന് സെക്കന്‍ഡ് മൊത്തത്തില്‍ പോയി ..ബട്ട് അവന്‍ ചിരിച്ചു കൊണ്ട് ആ സ്പിരിറ്റില്‍ മാത്രമേ എടുത്തുള്ളൂ ..
ലുക്ക്മാന്‍ -തല്ലുമാല
—–
സത്യത്തില്‍ എല്ലാം തികഞ്ഞ ഒരു അഭിനേതാവ് ഒന്നുമല്ല ടോവിനോ തോമസ് പക്ഷേ തന്റെ ലിമിറ്റേഷന്‍ കൃത്യമായി മനസിലാക്കി ചെയ്യുന്ന വര്‍ക്ക് പ്രോജക്റ്റുകള്‍ അത്രമേല്‍ ഹാര്‍ഡ് വര്‍ക്ക് എഫോര്‍ട്ട് കൊടുക്കുന്ന താരമായിട്ടാണ് ടോവിനോ തോന്നിയത്. .അത്ര ഡെഡിക്കേറ്റഡ് ആണ് ഓരോ റോള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്.കഥയുമായി അത്രത്തോളം സിങ്ക് ഉണ്ടാകും ടോവിനോ കഥാപാത്രങ്ങള്‍ക്ക് .
ടോവിനോയുടെ ഏറ്റവും വലിയ ഭംഗിയായി തോന്നിയ കാര്യം അദ്ദേഹം ഇത് വരെ ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും ഒരു പാന്‍ ഇന്ത്യന്‍ ഓഡിയന്‍സ് ടേസ്റ്റ് ഉള്ള റോളാണ് .അതിപ്പോ മാത്തന്‍ ആണേലും മിന്നല്‍ മുരളി ആണേലും , ഡിയര്‍ ഫ്രണ്ട് വിനോദ് ,തല്ലുമാല വസീം , 2018 അനൂപ് ഒക്കെ എളുപ്പത്തില്‍ എല്ലാ ലാംഗ്വേജ് കണക്ട് ചെയ്യുന്ന ഫാക്ടര്‍ ഉള്ള റോളുകളാണ് .
പാന്‍ ഇന്ത്യ മലയാളത്തില്‍ പ്ലേസ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഈസി ഓപ്ഷന്‍ ഒന്നാണ് ടോവിനോ തോമസ് .