‘സിദ്ധാര്‍ഥ് ഭരതന്‍ ഒരു റോസാപ്പൂ ചോദിച്ചു…സ്വാസിക ഒരു റോസാപ്പൂ പാടം തന്നെ കൊടുത്തു’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചതുരം ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയത് സൈന പ്ലേയാണ്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചതുരം ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയത് സൈന പ്ലേയാണ്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. സെലേനയെന്ന കഥാപാത്രമായാണ് സ്വാസിക ചിത്രത്തിലെത്തിയത്. സ്വാസികയെ കൂടാതെ റോഷന്‍ മാത്യു, അലന്‍സിയര്‍ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ഗിലു ജോസഫ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിദ്ധാര്‍ഥ് ഭരതന്‍ ഒരു റോസാപ്പൂ ചോദിച്ചു…സ്വാസിക ഒരു റോസാപ്പൂ പാടം തന്നെ കൊടുത്തു’വെന്നാണ് അക്ഷയ് കരുണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

chathuram

സിദ്ധാര്‍ഥ് ഭരതന്‍ സ്വാസികയോട് ഒരു റോസാപ്പൂ ചോദിച്ചു ..
സ്വാസിക ഒരു റോസാപ്പൂ പാടം തന്നെ കൊടുത്തു .
സ്ഥിരം പാറ്റേണ്‍ പോകുന്ന ഒരു ക്ലിഷേ കഥയേ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് മാത്രം രണ്ട് മണിക്കൂര്‍ പിടിച്ചിരുത്തുണ്ട് സ്വാസിക .
നോട്ടങ്ങളും ,ഭാവങ്ങള്‍ ഒക്കെ അതിഗംഭീരം എന്നേ പറയാന്‍ പറ്റൂ.
ചുമ്മാ വള്‍ഗര്‍ ഷോയല്ല കാണുന്ന പ്രേക്ഷകന്റെ ഉള്ളില്‍ തീ തരുന്ന അത്ര ഇമോഷണല്‍ ചേഞ്ച് ഉള്ള ഹെവി പെര്‍ഫോമന്‍സ് .
ഇപ്പോ മലയാളത്തില്‍ ഉള്ള നായികമാരില്‍ ടോപ് ത്രീ മോസ്റ്റ് ടാലന്റഡ് ലിസ്റ്റ് എടുത്താല്‍ ഒരാള്‍ സ്വാസിക തന്നെ .
ടൈപ്പ് കാസ്റ്റ് ചെയ്യാതെ സിനിമകള്‍ സീരിയസായി എടുത്താല്‍ മലയാളത്തിലെ മോസ്റ്റ് വാല്യൂബിള്‍ നായികയാവാന്‍ സ്വാസിക എളുപ്പം സാധിക്കും .
അലന്‍സിയരോട് ശബ്ദിക്കരുത് എന്ന് പറയുന്ന ആക്ഷന്‍ സീന്‍ , റോഷനെ പുച്ഛിക്കുന്ന രംഗം ,ജാഫര്‍ ഇടുക്കി കോമ്പിനേഷന്‍ രംഗങ്ങള്‍ ഒക്കെ സ്വാസിക വിളയാട്ടമാണ്
സെലേന സ്വാസിക കൊണ്ടേ പറ്റൂ…

പണത്തിന്റെ ഹുങ്കുള്ള ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാന്‍ മടിക്കാത്ത എതിര്‍ക്കുന്നവരെ അടിച്ചു പരത്തുന്ന ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെല്‍നയായാണ് സ്വാസികയെത്തുന്നത്. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സുന്ദരിയായി സെല്‍നയെ അയാള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങുകയായിരുന്നു.
ടോക്സിക് ബന്ധത്തിലൂടെ കടന്നു പോകുന്ന സെല്‍ന. ഇടയ്ക്ക് വെച്ച് അച്ചായന്‍ കിടപ്പിലാവുകയും ഇയാളെ നോക്കാനെത്തുന്ന റോഷന്‍ മാത്യുവിന്റെ കഥാപാത്രവുമായുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു. ട്രെയിലര്‍, ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സ്വാസികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

നവംബറില്‍ റിലീസായ ചതുരം എ സര്‍ട്ടിഫിക്കേറ്റാടെ എത്തിയ സിനിമയാണ്. സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ , വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.