മോഹന്‍ലാലിനൊപ്പം അഭിനയിക്കണം…ആഗ്രഹം തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍!!! സ്വപ്‌ന നിമിഷത്തിന് കാത്ത് ആരാധകര്‍

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് നടന്‍ അക്ഷയ് കുമാര്‍. ഏതാണ്ട് 150 കോടി രൂപ വരെ താരത്തിന് ഒരു സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ താരം ഒരു ആഗ്രഹം പങ്കുവച്ചിരിക്കുകയാണ്. മലയാളികള്‍ക്ക്…

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് നടന്‍ അക്ഷയ് കുമാര്‍. ഏതാണ്ട് 150 കോടി രൂപ വരെ താരത്തിന് ഒരു സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ താരം ഒരു ആഗ്രഹം പങ്കുവച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ സന്തോഷം തരുന്ന ആഗ്രഹമാണ് അക്ഷയ് കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം രക്ഷാബന്ധന്റെ പ്രൊമോഷനിടെയാണ് താരം ആ ആഗ്രഹം വെളിപ്പെടുത്തിയത്. മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കണമെന്നാണ് ബോളിവുഡ് സൂപ്പര്‍താരത്തിന്റെ
ആഗ്രഹം.

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീ മേക്ക് ചെയ്തിട്ടുണ്ട്. താങ്കള്‍ എപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ഒരു മലയാളി ആരാധകന്റെ ചോദ്യം.

ഇതിന് മറുപടി എന്നോണം ആണ് അക്ഷയ്കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തനിക്ക് മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം അക്ഷയ് കുമാര്‍ പ്രകടിപ്പിച്ചത്. അക്ഷയ്കുമാറിന്റെ വാക്കുകകള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
Mohanlal-(2)
‘എനിക്കൊരു മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായിത്തന്നെ കരുതും.’ ഇതാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

ഒരു പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതില്‍ തനിക്ക് താല്പര്യം ഇല്ലെന്നും താരം പറയുന്നു.