രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തി! അക്ഷയ് കുമാറിനെ അഭിനന്ദിച്ച് ആദായ നികുതി വകുപ്പ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നയാളായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. താരത്തിനെ ആദായ നികുതി വകുപ്പ് തന്നെ അഭിനന്ദിച്ചിരിക്കുകയാണ്. അക്ഷയ് കുമാറിനെ അഭിനന്ദിച്ചുള്ള ആദായ നികുതി വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സര്‍ട്ടിഫിക്കറ്റ് വൈറലായതിന് പിന്നാലെ അക്ഷയ് കുമാറിന് സോഷ്യല്‍ ലോകത്തും അഭിനന്ദനം നിറയുകയാണ്. കനേഡിയന്‍ എന്ന് വിളിക്കുന്ന അക്ഷയ് കുമാര്‍ സിനിമയില്‍ നിന്ന് വലിയ വരുമാനം ഉണ്ടാക്കിയില്ലെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന ആളായി മാറി എന്നാണ് ഒരാളുടെ കമന്റ്

ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനനയിക്കുന്ന താരം കൂടിയാണ്.

2023 ഫെബ്രുവരി 24-ന് പുറത്തിറങ്ങുന്ന ‘സെല്‍ഫി’യാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം. ഇമ്രാന്‍ ഹാഷ്മി, ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമ ‘ഡ്രൈവിംഗ് ലൈസന്‍സിന്റെ’ ഹിന്ദി റീമേക്കാണ് ‘സെല്‍ഫി’.

Previous articleഷൈന്‍ നിഗം ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്നു; ‘വേല’യുടെ വിശേഷങ്ങള്‍ അറിയാം
Next articleദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ‘സീതാ രാമം’..! ശ്രദ്ധ നേടി ട്രെയിലര്‍!