മറാഠി സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രമാണ് ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജായായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ ചിത്രത്തിലെ പിഴവുകള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ ലോകം. കൊട്ടാരത്തിലൂടെ നടന്നുവരുന്ന ശിവജി ആയിരുന്നു നടന്‍ പങ്കുവച്ച വീഡിയോയില്‍. വീഡിയോയുടെ അവസാനത്തില്‍ കൊട്ടാരത്തിന്റെ ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്ന ലൈറ്റില്‍ നിറയെ ബള്‍ബുകള്‍ കാണാം. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
1678 മുതക് 1680 വരെയാണ് ശിവജി മഹാരാജിന്റെ ഭരണകാലം. എന്നാല്‍ തോമസ് എഡിസണ്‍ ബള്‍ബ് കണ്ടുപിടിക്കുന്നത് 1880ല്‍ മാത്രമാണ്. അതാണ് സോഷ്യല്‍ ലോകത്തിന്റെ നിരീക്ഷണം.
അതേസമയം കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ നടനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ‘തന്‍ഹാജി’ എന്ന ചിത്രത്തില്‍ ശരത് കെല്‍ക്കര്‍ ശിവജിയായി അഭിനയിച്ചപ്പോള്‍ താരം കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്നും ആരാധകര്‍ പറയുന്നു. ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’ പുറത്തിറങ്ങുമ്പോള്‍ തന്‍ഹാജിയുമായി താരതമ്യപ്പെടുത്താന്‍ സാധ്യതയേറെയാണ്. അടുത്ത വര്‍ഷം ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍.
മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാര്‍. സ്വഭാവ നടനായും ഹാസ്യ താരമായും ആരാധകരുടെ മനസ്സില്‍ ചിര പ്രതിഷ്ട നേടിയ താരമാണ് സലിം…
സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ബോളിവുഡ് ഹീറോ ഷാരൂഖ് ഖാനെ നേരില്‍ കണ്ട ഹൃദ്യമായ അനുഭവം കുറിച്ച് രുദ്രാണി. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെ…
അടുത്തിടെയാണ് നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രം പ്രവശേനം നിഷേധിച്ച സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തിനകത്ത് കയറാനായില്ലെങ്കിലും പുറത്ത്നിന്ന് തൊഴുത് താരം…