ആക്ഷൻ രംഗം ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് അപകടം. പുതിയ സിനിമയായ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിൽറെ ഷൂട്ടിങ്ങിനിടെയാണ് നടന് അപകടം സംഭവിച്ചത്. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും കേന്ദ്ര…

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് അപകടം. പുതിയ സിനിമയായ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിൽറെ ഷൂട്ടിങ്ങിനിടെയാണ് നടന് അപകടം സംഭവിച്ചത്. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ ഇരുവരുമൊത്തുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് നടന് പരുക്ക് പറ്റിയത്.

എന്നാൽ പരുക്ക് ഗുരുതരനല്ലെന്നും അതിനാൽ ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ട് വരും ദിവസങ്ങളിൽ തുടരുമെന്ന് സിനിമയുടെ അണിയറക്കാർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തൽക്കാലം ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണംനിർത്തിവച്ചിരിക്കുകയാണ്. സ്‌കോട്ട്‌ലൻഡിലാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും പുറമെ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ആദ്യമായും ഒരുമുച്ച് അഭിനയിക്കുന്നത്. പൂജാ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ വാഷു ഭഗ്നാനിയാണ് ചിത്രം നിർമ്മിക്കുന്നത്. സെൽഫിയാണ് അക്ഷയ് കുമാറിന്റെതായി ഒടുവിൽ ഇറങ്ങിയ സിനിമ