‘കനേഡിയന്‍ കുമാര്‍’ എന്ന് കളിയാക്കുന്നവര്‍ അറിയാന്‍…അക്ഷയ് കുമാര്‍!!!

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഇരട്ട പൗരത്വം. നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കാര്യമാണ് താരത്തിന്റെ ഇരട്ടപൗരത്വം. താരത്തിന് കാനഡയിലുംപൗരത്വമുണ്ട്. ആരാധകര്‍ ‘ഖിലാഡി കുമാര്‍’ എന്നാണ് താരത്തിനെ വിളിക്കാറുള്ളത്. അക്ഷയ് വര്‍ഷങ്ങളായി പല കാര്യങ്ങളിലും…

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഇരട്ട പൗരത്വം. നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കാര്യമാണ് താരത്തിന്റെ ഇരട്ടപൗരത്വം. താരത്തിന് കാനഡയിലുംപൗരത്വമുണ്ട്. ആരാധകര്‍ ‘ഖിലാഡി കുമാര്‍’ എന്നാണ് താരത്തിനെ വിളിക്കാറുള്ളത്.

അക്ഷയ് വര്‍ഷങ്ങളായി പല കാര്യങ്ങളിലും ട്രോളുകള്‍ ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കനേഡിയന്‍ പാസ്പോര്‍ട്ടിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ക്കാലം ട്രോള്‍ ചെയ്യപ്പെട്ടത്. കനേഡിയന്‍ കുമാര്‍ എന്ന പരിഹാസം ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

മുന്‍പ് തന്റെ കനേഡിയന്‍ പൌരത്വം ചര്‍ച്ചയായപ്പോള്‍ 2-019 ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഉടന്‍ അപേക്ഷിക്കുമെന്ന് അക്ഷയ് തന്റെ ആരാധകര്‍ക്ക് വാഗ്ദാനം ചെയ്തിരിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അക്ഷയ് കുമാര്‍ ഈ വിഷയത്തില്‍ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിരിക്കുകയാണ്.

”ഞാന്‍ 2019 ല്‍ തന്നെ പറഞ്ഞിരുന്നു, പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമെന്ന് അങ്ങെനെ ഇപ്പോള്‍ അപേക്ഷിച്ചിരിക്കുകയാണ്.. എന്നാല്‍ പിന്നാലെ കൊറോണ മഹാമാരി എത്തി. തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം കഴിഞ്ഞു. ഇപ്പോള്‍ അതിനുള്ള നടപടികള്‍ നടക്കുന്നുണ്ട് വളരെ വേഗം എന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് വരും’ -ഹിന്ദുസ്ഥാന്‍ ടൈംസിനോട് അക്ഷയ്കുമാര്‍ പറഞ്ഞു.