ഞങ്ങളുടെ സംഭാഷണം അവള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു; അല്ലിയുടെ കോവിഡ് കുറിപ്പ് പങ്കുവെച്ച് സുപ്രിയ

ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്, ഞങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്, ഓഫീസുകളും ക്ലാസ്സുകളും വീടുകളിലേക്ക് മാറ്റി, ആർക്കും പരസ്പരം കാണണോ സംസാരിക്കാനോ പറ്റാതെ വീടുകളിൽ തന്നെ ഒതുങ്ങി കൂടുകയാണ്. വീട്ടിലിരുപ്പ് ഏറ്റവും കൂടുതൽ…

ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്, ഞങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്, ഓഫീസുകളും ക്ലാസ്സുകളും വീടുകളിലേക്ക് മാറ്റി, ആർക്കും പരസ്പരം കാണണോ സംസാരിക്കാനോ പറ്റാതെ വീടുകളിൽ തന്നെ ഒതുങ്ങി കൂടുകയാണ്. വീട്ടിലിരുപ്പ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് കുട്ടികളെ തന്നെയാണ്, കൂട്ടുകാർക്കൊപ്പം ഓടിച്ചാടി നടന്നിരുന്ന കുട്ടികൾ ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങുവാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്. അവരുടെ മനസുകളില്‍ കൊറോണ എന്നത് കൂട്ടുകാരില്‍ നിന്നും തങ്ങളെ അകറ്റിയ ഭീകര ജീവിയായിട്ടാകും. പൃഥ്വിരാജിന്റെ മകൾ അല്ലി തന്റെ ബുക്കിൽ പങ്കുവെച്ച കൊറോണ കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്.

supriyamenonprithviraj_

സുപ്രിയ തന്നെയാണ് അലിയുടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഞാൻ അലിയുടെ നോട്ട് ബുക്കുകൾ മറിച്ചു നോക്കുന്നതിനിടയിലാണ് അവളുടെ ഈ കൊറോണ നോട്ട് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ തന്നെ അടച്ച് പൂട്ടി ഇരിക്കുന്ന കുട്ടികളെ സംബന്ധിച്ച് ഈ കോവിഡ് കാലം ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് മനസിലാക്കുന്നു. സ്കൂളുകളില്‍ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും കളിസ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ് അവര്‍ ഏറെ പഠിക്കുന്നത്.

alamkritha menon

ഇപ്പോൾ കുട്ടികൾക്ക് അതൊന്നും ലഭിക്കുന്നില്ല, വീടുകളിൽ കൊറോണയെ കുറിച്ച് സംസാരിക്കുന്നതും അതിന്റെ ഉത്ഭവവും ഇനി നമ്മൾ സാധാരണ നിലയിൽ എത്തുന്നതിനെ കുറിച്ചും ഒക്കെയാണ് കുട്ടികൾ കേൾക്കുന്നത്, അതവരുടെ മനസ്സിൽ ഉറച്ച് പോയിരിക്കുന്നു. സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പില്‍ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളാണ്.