വീട്ടിൽ ഞാൻ കൂടെയുള്ളപ്പോൾ ഈ കാര്യങ്ങൾ ഒന്നും ചെയ്യരുത്; പൃഥ്വിക്കും സുപ്രിയക്കും നിർദ്ദേശം നൽകി ആലി !! അനുസരിച്ചാൽ അവിടെ താമസിക്കാമെന്ന് കമെന്റ് - മലയാളം ന്യൂസ് പോർട്ടൽ
Film News

വീട്ടിൽ ഞാൻ കൂടെയുള്ളപ്പോൾ ഈ കാര്യങ്ങൾ ഒന്നും ചെയ്യരുത്; പൃഥ്വിക്കും സുപ്രിയക്കും നിർദ്ദേശം നൽകി ആലി !! അനുസരിച്ചാൽ അവിടെ താമസിക്കാമെന്ന് കമെന്റ്

alankrita

വീട്ടിൽ തന്നോടൊപ്പം താമസിക്കുമ്പോൾ ഈ കാര്യങ്ങൾ ഒക്കെ ഒഴിവാക്കണം എന്ന് സുപ്രിയയോടും പ്രിഥ്വിയോടും ആലി. അലംകൃത എന്ന ആലിയാണ് ഈ നിയമങ്ങളുമായി എത്തിയിരിക്കുന്നത്, ഒരു കടലാസ്സിൽ ആലി എഴുതി വെച്ച കാര്യങ്ങൾ സുപ്രിയയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ആണ് അലംകൃത പങ്കുവെച്ചിരിക്കുന്നത്. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഇങ്ങനെയൊക്കെ വീട്ടിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല,

supriyamenonprithviraj_

പരസ്പരം നോക്കാനും പാടില്ല എന്നാണ് അലംകൃത പറയുന്നത്, എന്നാൽ എന്നെ നോക്കണം പരസ്പരം കൈയടിക്കണം എന്നൊക്കെയാണ് അലംകൃതയുടെ നിയമങ്ങൾ.

സുപ്രിയ അലിയുടെ നിയമങ്ങൾ പോസ്റ്റ് ചെയ്ത ഉടനെ നിരവധി ആളുകളാണ് ആലി കുട്ടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്, മര്യാദക്ക് അതെല്ലാം അനുസരിച്ചോ അല്ലെങ്കിൽ ആലി പിടിച്ച് പുറത്താക്കും. ഈ കാലഘട്ടത്തിലെ കുട്ടികളുടെ ആവിശ്യം ആണിത് അത് ചെയ്യുക എന്നൊക്കെ നിരവധി പേരാണ് കമെന്റ് ഇട്ടിരിക്കുന്നത്.

https://www.instagram.com/p/CDa-wXbpoaC/?utm_source=ig_web_button_share_sheet

Join Our WhatsApp Group

Trending

To Top
Don`t copy text!