ബിഗ്ബോസ് സീസൺ രണ്ടിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതരായ രണ്ടു താരങ്ങളാണ് ഫുക്രുവും എലീനയും, ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് നിരവധി ഷോകളുടെ അവതാരിക ആയിരുന്നു എലീന, മികച്ച അവതരണത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റാൻ എലീനക്ക് കഴിഞ്ഞു.
അവിടെ നിന്നുമാണ് എലീന ബിഗ്ബോസിലേക്ക് എത്തിച്ചേരുന്നത്, ജനപ്രിയ ഷോയായ ബിഗ്ബോസില്‍ മിനി സ്ക്രീന്‍ രംഗത്തെയും സിനിമ രംഗത്തെയും പ്രമുഖര്‍ മത്സരാര്‍ത്ഥികള്‍ ആയിരുന്നു. ഷോയിൽ വെച്ചാണ് എലീനയും ഫുക്രുവും അടുത്ത സുഹൃത്തുക്കൾ ആയി മാറുന്നത്, എന്നാൽ ഇരുവരെയും ചേർത്ത് നിരവധി ഗോസിപ്പുകൾ അന്ന് ഉയർന്നിരുന്നു, അന്ന് താരങ്ങൾ അതിനെ പറ്റി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.
എന്നാൽ ഇപ്പോൾ എലീനയുടെ പോസ്റ്റാണ് എല്ലാവരിലും സംശയം ഉളവാക്കിയിരിക്കുന്നത്. റിവെഞ്ച് പോസ്റ്റ് ആണിതെന്നും എന്നെ ഫേക്ക് ഫേക്ക് എന്ന് വിളിച്ചപ്പോള്‍ ഓര്‍ത്തില്ലല്ലേ ഒഴിയാബാധ ആകുമെന്ന് ഇനി അനുഭവിച്ചോ എന്നു എഴുതിയാണ് എലീന ചിത്രം പങ്കുവച്ചത്.മാത്രമല്ല ലൗ റിയാക്ഷനോടു കൂടി മൈന്‍ എന്നെഴുതിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണോ എന്നും ആരാധകര്‍ കമന്റുകളായി അറിയിക്കുന്നുണ്ട്.
എന്നാൽ ഇതിനു മുൻപ് എലീന അന്യ മതത്തിൽ ഉള്ള ഒരാളുമായി പ്രണയത്തിലാണെന്ന് പറഞ്ഞിട്ടുണ്ടയിരുന്നു, അതിൽ വീട്ടുകാര്‍ക്ക് എതിര്‍പ്പാണെന്നും താരം പറഞ്ഞിരുന്നു. പക്ഷെ എലീനയുടെ പുതിയ പോസ്ററ് കണ്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആശയ കുഴപ്പത്തിലാണ്. ഫുക്രു എലീന ഫാന്‍ പേജുകളെ ഹാഷ്ടാല് ചേര്‍ത്തിട്ടുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുകയാണ്. ടിക്ടോക്കിലൂടെ ജന ശ്രദ്ദ ആകര്‍ഷിച്ച ഫുക്രുവിന് ഷോയിലൂടെയും നിരവധി ആരാധകരെ ഉണ്ടാക്കാന്‍ സാധിച്ചിരുന്നു.
