ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി ബിജിത് ബാല ഒരുക്കുന്ന ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’. ശ്രീനാഥ് ഭാസി ഇടതുപക്ഷ നേതാവായാണ് ചിത്രത്തില്‍ എത്തുന്നത്. ആന്‍ ശീതളാണ് നായികയായെത്തുന്നത്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് കുമാര്‍ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന അലന്‍സിയറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ അങ്കക്കാരന്‍ അച്ചുട്ട്യേട്ടന് എന്ന കഥാപാത്രത്തെയാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, വിജിലേഷ് തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുങ്ങുന്നത്.
ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലന്‍സിയര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കു പുറമെ മാമുക്കോയ, രസ്ന പവിത്രന്, ഹരീഷ് കമാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേല്‍ മഠത്തില്‍, ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. അതിഥി വേഷത്തില്‍ സണ്ണി വെയ്നും ചിത്രത്തില്‍ എത്തുന്നുണ്ട്.