വാക്കുകള്‍ക്ക് അതീതം!!! ഇത്രയും വലിയ വേഷം ചെയ്ത ഉണ്ണി മുകുന്ദന് പ്രത്യേകം അഭിനന്ദനം- അലക്‌സാണ്ടര്‍ ജേക്കബ്

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം തിയ്യേറ്ററുകള്‍ ഹൗസ് ഫുളാക്കി പ്രദര്‍ശനം തുടരുകയാണ്. നിറഞ്ഞ അഭിനന്ദമാണ് ചിത്രം നേടുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. തുടക്ക സമയത്തേക്കാള്‍ ദിവസങ്ങള്‍…

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം തിയ്യേറ്ററുകള്‍ ഹൗസ് ഫുളാക്കി പ്രദര്‍ശനം തുടരുകയാണ്. നിറഞ്ഞ അഭിനന്ദമാണ് ചിത്രം നേടുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. തുടക്ക സമയത്തേക്കാള്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എങ്ങും ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളാണ്.

കണ്ടിറങ്ങിയവരുടെ വാക്കുകളിലൂടെയാണ് മാളികപ്പുറം ജനഹൃദയങ്ങളിലേയ്ക്ക് എത്തിയത്. ഇപ്പോഴിതാ, ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. കല്ലുവെന്ന എട്ടുവയസ്സുകാരിയുടെ അയ്യപ്പനെ കാണാനുള്ള യാത്രയാണ് ചിത്രം പറയുന്നത്.

‘ദൈവമേ! ശബരിമലയില്‍ കയറി അയ്യപ്പസ്വാമിയെ ദര്‍ശിക്കണമെന്ന കല്ലു എന്ന എട്ടുവയസ്സുകാരിയുടെ ആഗ്രഹത്തെക്കുറിച്ചാണ് ‘മാളികപ്പുറം’ പറയുന്നത്. പോസിറ്റീവിറ്റിയുടെ ഒരു പുതിയ ലോകത്തിലൂടെയാണ് ചിത്രം നമ്മെ കൊണ്ടുപോകുന്നത്. കൂടാതെ ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹം വിധി എങ്ങനെ നിറവേറ്റുന്നുവെന്നും ഇത് കാണിക്കുന്നു. മാളികപ്പുറത്തില്‍ അഭിനയിച്ച മുഴുവന്‍ അഭിനേതാക്കളും അതിശയിപ്പിക്കുന്നു. രണ്ട് കുട്ടികളും വളരെ നന്നായി അഭിനയിച്ചു. ആ കുട്ടികള്‍ പ്രേക്ഷകരുടെ മനസ്സിനുള്ളില്‍ ഒരു മുദ്ര പതിപ്പിച്ചിരിക്കുന്നു.

‘വാക്കുകള്‍ക്ക് അതീതമായ അഭിനയം. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാളികപ്പുറത്തെ വിശേഷിപ്പിക്കാം. ആദ്യ പകുതി തീര്‍ച്ചയായും ആരുടെയും കണ്ണു നനയിക്കും. രണ്ടാം പകുതി ആക്ഷനും ഭക്തിയും നിറഞ്ഞതാണ്. അപ്രതീക്ഷിതമായ ക്ലൈമാക്‌സിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

സിനിമ ഒരു ലളിതമായ ഭക്തി സിനിമയല്ല, മറിച്ച് ഒരുപാട് പോസിറ്റീവിറ്റികളും വികാരങ്ങളും ഉള്‍ക്കൊള്ളുന്ന സിനിമയാണ്. തീര്‍ച്ചയായും തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട സിനിമ. ഭക്തിയുടെയും വ്യത്യസ്ത വികാരങ്ങളുടെയും ഒരു യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകും. ഈ ചിത്രം അവതരിപ്പിച്ചതിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, ഇത്രയും വലിയൊരു വേഷം ചെയ്തതിന് ഉണ്ണി മുകുന്ദനെ പ്രത്യേകം അഭിനന്ദിക്കുന്നു’ എന്ന് അലക്‌സാണ്ടര്‍ ജേക്കബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിസംബര്‍ 30 നാണ് മാളികപ്പുറം തിയറ്ററുകളിലെത്തിയത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ നേടിയത്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണ്. മാത്രമല്ല, റീമേക്കായി ഹിന്ദി, തമിഴ്, തെലുങ്കിലും ചിത്രം എത്തുന്നുണ്ട്.