30ാം വയസ്സിന്റെ നിറവില്‍ ആലിയ!!! ലണ്ടനില്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കി താരം

ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്. ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയയും റണ്‍ബീറും. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയയുടെ ബോൡവുഡ് എന്‍ട്രി. 2012ലായിരുന്നു ചിത്രം തിയ്യേറ്ററിലെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ…

ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്. ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയയും റണ്‍ബീറും. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയയുടെ ബോൡവുഡ് എന്‍ട്രി. 2012ലായിരുന്നു ചിത്രം തിയ്യേറ്ററിലെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

30 വയസ്സായിരിക്കുകയാണെങ്കിലും ഇന്നും 18ന്റെ ചെറുപ്പമാണ് ബോളിവുഡ് താര സുന്ദരിയ്ക്ക്. മാര്‍ച്ച് 15-നായിരുന്നു ആലിയയുടെ പിറന്നാള്‍. ദിനം ഗംഭീരമായി തന്നെ ആഘോഷമാക്കിയിരിക്കുകയാണ് താരം. ലണ്ടനിലായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം നടന്നത്.

ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഭര്‍ത്താവ് രണ്‍ബീര്‍ കപൂര്‍, അമ്മ സോണി റസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട്, സുഹൃത്തുക്കള്‍ എന്നിവരെല്ലാം ആഘോഷത്തിലുണ്ടായിരുന്നു.

നിരവധിപ്പേരാണ് ആലിയയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 2020 ഏപ്രില്‍ 14 നായിരുന്നു നീണ്ട പ്രണയത്തിന് ശേഷം ആലിയ-രണ്‍ബീര്‍ താരവിവാഹം നടന്നത്. ഇരുവരുടെയും കുഞ്ഞ് മാലാഖ റാഹ സോഷ്യലിടത്തെ താരമാണ്. കുഞ്ഞിന്റെ മുഖം ഇതുവരെ താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.