രണ്‍ബീര്‍ നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല..!! വെളിപ്പെടുത്തലുമായി ആലിയ ഭട്ട്!!

ബോളിവുഡില്‍ ഏറെ ആരാധകരുള്ള പ്രണയ ജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇവരുടെ വിവാഹ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. തന്റെ ആദ്യ കാമുകിയായിരുന്ന ദീപിക പദുകോണുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി…

ബോളിവുഡില്‍ ഏറെ ആരാധകരുള്ള പ്രണയ ജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇവരുടെ വിവാഹ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. തന്റെ ആദ്യ കാമുകിയായിരുന്ന ദീപിക പദുകോണുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലായത്. ഇപ്പോള്‍ ആ ബന്ധം വിവാഹം വരെ എത്തിനില്‍ക്കുകയാണ്. തന്റെ കുറ്റം കൊണ്ടാണ് ആദ്യ പ്രണയബന്ധം തകര്‍ന്നതെന്ന് രണ്‍ബീര്‍ തന്നെ പല പൊതുവേദികളിലും വെച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ രണ്‍ബീറിനെ കുറിച്ച് ആലിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. എല്ലാവരും പറയുന്നതു പോലെ രണ്‍ബീര്‍ ഗോസിപ്പുകാരന്‍ അല്ല എന്നാണ് ആലിയ പറയുന്നത്. രണ്‍ബീര്‍ കപൂറിനെതിരെ പ്രചരിക്കുന്ന തെറ്റായ ധാരണകളെ കുറിച്ചാണ് നടി പറയുന്നത്.

ആലിയയുടെ വാക്കുകളിലേക്ക്.. രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അതാണ് അവനില്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക. നല്ല കാര്യങ്ങളിലാണ് അവന്‍ വിശ്വസിക്കുന്നത്.

അല്ലെങ്കില്‍ പറയില്ല. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല അവന്. രണ്‍ബീര്‍ കാരണം താനും ഇപ്പോള്‍ ഗോസിപ്പുകള്‍ പറയാറില്ല. അവന്‍ ഗോസിപ്പുകാരന്‍ അല്ല. ഗോസിപ്പുകള്‍ പറയാറേയില്ല അവന്‍ എന്നാണ് ആലിയ ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.