‘ഞങ്ങളുടെ കുഞ്ഞ്’!!! സന്തോഷവാര്‍ത്തയുമായി ആലിയയും രണ്‍ബീറും

ബോളിവുഡിലെ ക്യൂട്ട് താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീറും. ഇപ്പോഴിതാ താരങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്. കുഞ്ഞതിഥി എത്തുന്നെന്ന സന്തോഷവാര്‍ത്തയാണ് ആലിയ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സന്തോഷ വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്. ഗൈനക്കോളജിസ്റ്റിന്റെ…

ബോളിവുഡിലെ ക്യൂട്ട് താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീറും. ഇപ്പോഴിതാ താരങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്. കുഞ്ഞതിഥി എത്തുന്നെന്ന സന്തോഷവാര്‍ത്തയാണ് ആലിയ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സന്തോഷ വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്.

ഗൈനക്കോളജിസ്റ്റിന്റെ മുറിയില്‍ പരിശോധനയ്ക്ക് വിധേയയാവുന്ന ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ‘ഞങ്ങളുടെ കുഞ്ഞ്’ എന്ന ക്യാപ്ഷനോടെ സ്‌കാനിങ് മോണിറ്ററിലെ ചിത്രമാണ് ആലിയ പങ്കുവച്ചത്. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും ചിത്രത്തിലുണ്ട്.

സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയയ്ക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയില്‍ വച്ചായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനു പിന്നാലെയായിരുന്നു വിവാഹം. ആലിയയും രണ്‍ബീറും ഒന്നിച്ചെത്തുന്ന ‘ബ്രഹ്‌മാസ്ത്ര’ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുകയാണ്.