‘റാഹാ’… കുഞ്ഞ് രാജകുമാരിയ്ക്ക് പേരിട്ട് രണ്‍ബീറും ആലിയയും!!ചിത്രവും പങ്കിട്ട് താരങ്ങള്‍

ബോളിവുഡ് ക്യൂട്ട് താരങ്ങളായ രണ്‍ബീറും ആലിയയും അടുത്തിടെയാണ് മാതാപിതാക്കളായത്. കുഞ്ഞ് രാജകുമാരിയാണ് താരങ്ങളുടെ ജീവിതത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍, ‘റാഹാ’ എന്നാണ് കുഞ്ഞ് രാജകുമാരിയ്ക്ക് ഇട്ടിരിക്കുന്ന പേര്. ആലിയ…

ബോളിവുഡ് ക്യൂട്ട് താരങ്ങളായ രണ്‍ബീറും ആലിയയും അടുത്തിടെയാണ് മാതാപിതാക്കളായത്. കുഞ്ഞ് രാജകുമാരിയാണ് താരങ്ങളുടെ ജീവിതത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍,

‘റാഹാ’ എന്നാണ് കുഞ്ഞ് രാജകുമാരിയ്ക്ക് ഇട്ടിരിക്കുന്ന പേര്. ആലിയ ഭട്ട് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി പോസ്റ്റ് പങ്കുവെച്ചത്. ദമ്പതികള്‍ കുഞ്ഞിനെ കയ്യിലെടുത്തിട്ടുള്ള ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘റാഹാ’ എന്ന പേരിട്ടത് സുന്ദരനും ബുദ്ധിമാനുമായ അവളുടെ അച്ഛന്‍. പേരിന് മനോഹരമായ അര്‍ത്ഥങ്ങളുണ്ട്. ‘റാഹാ’ എന്നാല്‍ സമാധാനം എന്നാണ് അര്‍ത്ഥം. സംസ്‌കൃതത്തില്‍ ‘റാഹാ’ ഒരു വംശമാണ് ബംഗ്ലായില്‍ വിശ്രമം, അറബിയില്‍ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നും അര്‍ത്ഥമുണ്ട്.

ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ച ആദ്യ നിമിഷം മുതല്‍ ഞങ്ങള്‍ക്ക് അവള്‍ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു. ഞങ്ങളുടെ കുടുംബത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി, ‘റാഹാ’. ഞങ്ങളുടെ ജീവിതം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളുവെന്ന് തോന്നുന്നു’. എന്ന് ആലിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നവംബറിലാണ് ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും കുഞ്ഞ് ജനിക്കുന്നത്. രണ്‍ബീര്‍ ഒരു കടുത്ത ഫുട്‌ബോള്‍ ആരാധകനായതിനാല്‍ റാഹയ്ക്ക് ഇതിനകം ഒരു ഫുട്‌ബോള്‍ ജേഴ്‌സിയും വാങ്ങിയതും പങ്കുവച്ചിട്ടുണ്ട്.

രാജ് കപൂര്‍, രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, രണ്‍ബീര്‍ കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍ സഹാനി എന്നിവരില്‍ നിന്ന് തന്നെ കപൂര്‍ കുടുംബത്തില്‍ ‘ആര്‍’ എന്നതില്‍ തുടങ്ങുന്ന പേരുകളുടെ വലിയ പാരമ്പര്യമുണ്ട്.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)