സാരിയില്‍ സുന്ദരിയായി ആലിയ ഭട്ട്..!! ഗംഗുഭായിയെ കാത്ത് ആരാധകര്‍!

ബോളിവുഡിന്റെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരത്തിന്റെ പുതിയ ചിത്രമായ ‘ഗംഗുഭായ് കത്ത്യാവാടി’യ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി’ എന്നാണ് ഏവരുടേയും പ്രതീക്ഷ.’പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി…

ബോളിവുഡിന്റെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരത്തിന്റെ പുതിയ ചിത്രമായ ‘ഗംഗുഭായ് കത്ത്യാവാടി’യ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി’ എന്നാണ് ഏവരുടേയും പ്രതീക്ഷ.’പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.

https://www.instagram.com/p/CZhBNY8MqwY/?utm_source=ig_web_copy_link

തന്റെ സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഇപ്പോള്‍ താരം. ‘ഗംഗുഭായ് കത്ത്യാവാടിയുടെ പ്രമോഷന്റെ ഭാഗമായി സാരിയില്‍ തിളങ്ങിയ ആലിയയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സാരിയിലാണ് കൂടുതലും ആലിയ എത്തുന്നത്. അടുത്തിടെ ഐവറി സില്‍ക്ക് ഓര്‍ഗന്‍സ സാരിയിലാണ് ആലിയ എത്തിയത്. സാരിക്ക് അനുയോജ്യമായ ബ്ലൗസും കുറച്ച് ആഭരണങ്ങളുമാണ് ആലിയ ധരിച്ചത്

https://www.instagram.com/p/CZhDiylDDlL/?utm_source=ig_web_copy_link

.ആലിയയുടെ സാരി ഫാഷന്‍ പ്രേമികളുടെ ഇഷ്ടം നേടിയിട്ടുണ്ട്. വസ്ത്രത്തിന്റെ വിലയും കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍. 36000 രൂപയാണ് ആലിയ ഭട്ട് അണിഞ്ഞ സാരിയുടെ വില. കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതവുമായി ആലിയ സ്‌ക്രീനില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.