വിവാഹവും ഗര്‍ഭ വാര്‍ത്തയും; കഥകള്‍ മെനയുന്നവര്‍ക്ക് മറുപടിയുമായി ആലിയ

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന രണ്‍ബിറിനും ആലിയക്കും ആശംസ നേര്‍ന്നുകൊണ്ട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലിയ തന്നെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. എന്നാല്‍ ആലിയയുടെ ഗര്‍ഭ വാര്‍ത്ത അറിഞ്ഞയുടെ ് ‘ഇത്ര പെട്ടെന്നോ?’, ‘ഇനി ഇതു കൊണ്ടാണോ കല്യാണം പെട്ടെന്ന് നടത്തിയെ?’ എന്നൊക്കെയുള്ള തരത്തിലായിരുന്നു പലരും പ്രതികരിച്ചത്.

തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഹാര്‍ട്ട് ഓഫ് സ്റ്റോണി’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് താരം ഇപ്പോള്‍. ഗര്‍ഭിണിയായ ഭാര്യയെ ലണ്ടനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ രണ്‍ബീര്‍ പുറപ്പെട്ടു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ആലിയ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ചിലര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് ചില കമന്റുകളിലൂടെ വ്യക്തമായിരുന്നു. അത്തരക്കാര്‍ക്കുള്ള മറുപടിയുമായാണ് ആലിയ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആലിയയുടെ പ്രതികരണം. തന്നെ ‘പിക്ക് അപ്പ്’ ചെയ്യാന്‍ വേറെ ആരുടെയും ആവശ്യമില്ലെന്നും താന്‍ ഒരു പാഴ്‌സല്‍ അല്ലെന്നുമാണ് ആലിയ പ്രതികരിച്ചത്. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും താരം ഇന്‍സ്റ്റാ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

‘ഇപ്പോഴും ചിലരുടെ തലയില്‍ നമ്മള്‍ ജീവിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലോകത്താണ്. ഒട്ടും വൈകിയിട്ടില്ല. ആരും ആരെയും ചുമക്കേണ്ട ആവശ്യമില്ല, ഞാന്‍ സ്ത്രീയാണ്, പാഴ്സലല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയില്‍ നിന്ന് ഇനിയെങ്കിലും പുറത്തുകടക്കാമോ. എങ്കില്‍ ഞാന്‍ പോകട്ടെ. എന്റെ ഷോട്ട് തയ്യാറായിട്ടുണ്ട്’. എന്നായിരുന്നു ആലിയയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.

 

 

Previous articleതെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജ്..! വീഡിയോ പങ്കുവെച്ച് ഡിജോ ജോസ് ആന്റണിയും… കാര്യമിതാണ്!
Next articleസൂര്യ ഓസ്‌കാര്‍ കമ്മറ്റിയിലേക്ക്!!! തമിഴ് സിനിമയ്ക്ക് ലോകത്തിന്റെ ആദരം!