‘കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഭട്ട് ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ പേര് മാറ്റത്തെ കുറിച്ച് ആലിയ

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും അവരുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ആലിയ തന്റെ പേരിനൊപ്പം കപൂറിനെ ചേര്‍ക്കുമോ എന്ന് പലരും ചിന്തിച്ചിരുന്നു. ഇപ്പോഴിതാ അതിനുള്ള…

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും അവരുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ആലിയ തന്റെ പേരിനൊപ്പം കപൂറിനെ ചേര്‍ക്കുമോ എന്ന് പലരും ചിന്തിച്ചിരുന്നു.

ഇപ്പോഴിതാ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ കുടുംബപ്പേരില്‍ കപൂറിനെ ഉടന്‍ ചേര്‍ക്കുമെന്ന് ആലിയ വെളിപ്പെടുത്തി.

മിഡ്-ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആലിയ തന്റെ കുടുംബപ്പേരില്‍ കപൂറിനെ ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. തന്റെ പേര് മാറ്റാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ തിരക്കുകള്‍ക്കിടയിലും യാത്രകള്‍ക്കിടയിലും സമയം കണ്ടെത്തിയില്ലെന്നും അവര്‍ പറഞ്ഞു.

aliaabhatt

മിഡ്-ഡേയോട് സംസാരിച്ച ആലിയ പറഞ്ഞു, ‘ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ എനിക്ക് ഭട്ട് ആകാന്‍ താല്‍പ്പര്യമില്ല. ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട് എന്ന വിശ്വസിക്കുന്നു. ഞാന്‍ ഒഴിവാക്കപ്പെട്ടതായി തോന്നാന്‍ ആഗ്രഹിക്കുന്നില്ല,’- ആലിയ പറഞ്ഞു. എന്നാല്‍ താന്‍ എന്നും എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കും പക്ഷേ ഇപ്പോള്‍ കപൂര്‍ കൂടിയാണെന്നും താരം വ്യക്തമാക്കി.