30-ാം പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ച് ആലിയ ഭട്ട്

ബോളിവുഡിലെ സൂപ്പർ നായികയാണ് ആലിയ ഭട്ട്. 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് താരം ചുവടുവെച്ച താരം ഇന്ന് സൂപ്പർ നടിമരിൽ ഒരാളാണ്. ഇപ്പോഴിതാ തന്റെ 30-ാം പിറന്നാൾ ഇതിഗംഭീരമായി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം മാർച്ച് 15-നായിരുന്നു ആലിയയുടെ പിറന്നാൾ.


ലണ്ടനിൽ നടന്ന ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഭർത്താവ് രൺബീർ കപൂർ, അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട്, സുഹൃത്തുക്കൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് ആലിയ ഭട്ട് പങ്കുവച്ചത്. സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധിപ്പേരാണ് ആലിയയ്ക്ക് ആശംസകൾ അറിയിച്ചത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ വർഷം ഏപ്രിൽ 14 നായിരുന്നു ആലിയ നടൻ രൺബീർ കപൂറിനം വിവാഹം ചെയ്തത്. 2022 നവംബർ ആറാം തിയതി ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചിരുന്നു. റാഹാ കപൂർ എന്നാണ് മകൾക്ക് ഇവർ പേരിട്ടത്.റാഹയുടെ മുഖം പകർത്തരുത് എന്ന് പാപ്പരാസികൾക്ക് ഇരുവരും നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മകളുടെ മുഖം ഇതുവരെയും താരദമ്പതികൾ പുറത്തുവിട്ടിട്ടില്ല.

Previous articleനമുക്കെന്തോ പ്രേതം, നമ്മൾ പോലീസല്ലേ?’പുരുഷ പ്രേതം’ ട്രെയിലർ പുറത്ത്
Next articleകണ്ണും വൃക്കയും മാറ്റിവെച്ചെന്ന് വെളിപ്പെടുത്തി റാണാ ദഗുബാട്ടി!