ദീപിക പദുകോണും കത്രീന കൈഫും തന്റെ ഭര്‍ത്താവിന്റെ മുന്‍ കാമുകിമാര്‍ ആണെങ്കില്‍ പോലും ആലിയ ഭട്ടിന് ഇവരെല്ലാമായി ഇപ്പോഴും നല്ല സുഹൃത്ത് ബന്ധമാണ്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ വെച്ചാണ് ദീപികയും കത്രീനയുമായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് ആലിയ ഭട്ട് തുറന്ന് പറഞ്ഞത്. ആലിയയുടെ ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകിയാണ് ദിപിക പദുകോണ്‍. കത്രീന കൈഫുമായും രണ്‍ബീറിന് ബന്ധം ഉണ്ടായിരുന്നു.
എങ്കിലും ഇവരുമായി തനിക്ക് നല്ല സൗഹൃദ ബന്ധമാണ് എന്നാണ് ആലിയ അഭിമുഖത്തില്‍ പറയുന്നത്. ഇതേസമയം, ദീപിക മുന്‍പ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ഇന്നും രണ്‍ബീറുമായുള്ള ഞങ്ങള്‍ക്കിടയിലെ ആ ബന്ധം മെച്ചപ്പെട്ട് തന്നെയാണ് നില്‍ക്കുന്നത് എന്നാണ് ദീപിക പറഞ്ഞിരുന്നത്.
അതിലും മികച്ചതായി നില്ക്കാന് ഒരു സൗഹൃദത്തിനും സാധിക്കില്ലെന്നും ദീപിക പദുകോണ്‍ രണ്‍ബീര്‍ കപൂറുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു. ദീപികയും രണ്‍ബീറും ഇപ്പോഴും പരസ്പരം സംസാരിക്കുന്നതില്‍ താന്‍ മുറുകെ പിടിക്കാന്‍ പോകാറില്ലെന്നാണ് ആലിയ പറഞ്ഞത്. അതില്‍ വിഷമിക്കേണ്ടതായി ഒന്നുമില്ലെന്നും ആലിയ പറഞ്ഞിരുന്നു.
ഞാനും രണ്‍ബീറും തങ്ങളുടെ ജീവിതത്തില്‍ വളരെ സന്തുഷ്ടരാണെന്നും സമാധാനത്തിലും ആണ് ജീവിക്കുന്നത് എന്നും ആലിയ പറയുന്നു. ദീപികയുമായി തനിക്ക് നല്ല ബന്ധമാണ്.. ഒരുമിച്ച് ഒരുപാട് കുസൃതികള്‍ ചെയ്തിട്ടുണ്ട്.
അതേസമയം, കത്രീനയെ ജിമ്മില്‍ വെച്ച് കാണുമെന്നും ഒരുപാട് സംസാരിക്കും എന്നും ആലിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.…