വിവാഹം ഉറപ്പിച്ചിരുന്നു, എന്നാൽ ഇനി എന്റെ വിവാഹം എന്നാണെന്ന് എനിക്ക് പോലും അറിയില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം ഉറപ്പിച്ചിരുന്നു, എന്നാൽ ഇനി എന്റെ വിവാഹം എന്നാണെന്ന് എനിക്ക് പോലും അറിയില്ല!

alice about marriage

സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. വർഷങ്ങൾ കൊണ്ട് സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഷാനവാസും മേഘ്ന വിൻസെന്റും പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പാരമ്ബരയിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുകയാണ് താരം. കുറച്ച് നാളുകൾക്ക് മുൻപാണ് ആലീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നും താരം അറിയിച്ചിരുന്നു. സജിന്‍ സജി സാമുവലാണ് ആലീസിന്റെ പ്രതിശ്രുത വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ വിവാഹത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ ഒന്നും ആലീസ് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നില്ല. ഇതോടെ വിവാഹത്തിന് കുറിച്ചുള്ള ചോദ്യങ്ങളുമായി ആലീസിന്റെ സോഷ്യൽ മീഡിയയിൽ ആരാധകരും എത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആലീസ്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ആലീസ് ആരാധകർക്കുള്ള മറുപടി നൽകിയത്.

ആലീസിന്റെ വാക്കുകൾ ഇങ്ങനെ, ആദ്യം നവംബറിലാണ് കല്യാണം ഉറപ്പിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്ന് എല്ലാവരും പറയുന്നു. അതുകൊണ്ട് കുറച്ച് നേരത്തെ വെക്കാമെന്ന് കരുതി. അങ്ങനെ സെപ്റ്റംബറിലേക്ക് മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഓ യുടെ വാര്‍ത്ത വന്നു. ശരിക്കും പറഞ്ഞാല്‍ എന്റെ കല്യാണം ഇനി എന്നാണെന്ന് എനിക്ക് പോലും അറിയില്ല എന്നുമാണ് ആലീസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. പത്തനംതിട്ട സ്വദേശി സജിനുമായാണ് ആലീസിന്റെ വിവാഹം ഉറപ്പിച്ചത്. എന്നാൽ വിവാഹം എന്നാണെന്നുള്ള കാര്യത്തിൽ ഇത് വരെ വ്യക്തത ഉണ്ടായിട്ടില്ല. ഉടൻ തന്നെ ആരാധകരുടെ മറുപടിക്കുള്ള ഉത്തരവുമായി ആലീസ് എത്തുമെന്നാണ് പ്രേക്ഷകരുടെയും വിശ്വാസം.

Trending

To Top