ദിലീപിനോട് വഴക്കിട്ട് സിഐഡി മൂസയിൽ നിന്ന് ഞാൻ ഇറങ്ങിപ്പോയിരുന്നു: സലീം കുമാർ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡി ചിത്രമാണ് ജോണി ആന്റണി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ സിഐഡി മൂസ. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സലിം കുമാർ ചെയ്ത വേഷം.ദിലീപ് തന്നെ നിർമ്മാണം നിർവഹിച്ച…

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡി ചിത്രമാണ് ജോണി ആന്റണി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ സിഐഡി മൂസ. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സലിം കുമാർ ചെയ്ത വേഷം.ദിലീപ് തന്നെ നിർമ്മാണം നിർവഹിച്ച സിനിമയിൽ നിന്ന് ഞാൻ ഇറങ്ങിപ്പോയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സലിം കുമാർ.

സലിം കുമാർ സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപിന്റെ കമ്പനിയുടെ പേര് ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നായിരുന്നു ദിവസവും പടത്തിനെ കുറിച്ച് ആലോചനയായിരുന്നു. പിന്നീട് ഞങ്ങൾ കമ്പനിയുടെ പേര് ഗ്രാൻഡ് ആലോചന പ്രൊഡക്ഷൻസ് എന്ന് മാറ്റി. സിഐഡി മൂസ നൂറ് ദിവസത്തിലധികം അന്ന് ഷൂട്ട് ചെയ്ത സിനിമയാണ്.

ചിത്രത്തിൽ എന്റെ കഥാപാത്രം ഒരു പ്രാന്തന്റെ ആയിരുന്നു,ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ എന്റെ കഥാപാത്രവും ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രവും ഒരുമിപ്പിച്ച് ചെയ്യാൻ ദിലീപ് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ തമ്മിൽ തെറ്റി. ഞാൻ സിഐഡി മൂസയ്ക്ക് ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി പൊന്നു.തുടർന്ന് ലാൽ ജോസിന്റെ പട്ടാളം ഷൂട്ട് നടക്കുന്നത്. ഞാൻ അതിലേക്ക് പോയി അഭിനയിച്ചു.പിന്നിട് ഞാൻ പറഞ്ഞതാണ് ശരിയെന്നു മനസിലാക്ക്ി ദിലീപും കൂട്ടരും എന്നെ തിരിച്ചു വിളിക്കുകയായിരുന്നു,